Lookout notice | കാസര്‍കോട്ടെ ശാനവാസ് വധക്കേസ്: രണ്ടാം പ്രതി ഇപ്പോഴും കാണാമറയത്ത്; കണ്ടെത്തുന്നതിനായി പൊലീസ് ലുകൗട് നോടീസ് പുറപ്പെടുവിച്ചു
Jul 14, 2022, 18:26 IST
കാസര്‍കോട്: (www.kasargodvartha.com) ശാനവാസ് വധക്കേസിലെ രണ്ടാം പ്രതി ഇപ്പോഴും കാണാമറയത്ത്. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുര്‍ റശീദ് എന്ന സമൂസ റശീദ് (37) ആണ് കഴിഞ്ഞ മൂന്നുവര്‍ഷമായി ഒളിവില്‍ കഴിയുന്നത്. ഈ സാഹചര്യത്തില്‍ റശീദിനെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ശക്തമാക്കി. ഇതിന്റെ ഭാഗമായി കാസര്‍കോട് പൊലീസ് ലുകൗട് നോടീസ് പുറപ്പെടുവിച്ചു. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ലുകൗട് നോടീസ് പതിക്കും.
2019 ലാണ് സംഭവം നടന്നത്. ശാനവാസിനെ കൊലപ്പെടുത്തിയ ശേഷം കാസര്‍കോട് ദിനേശ് ബീഡി കംപനിക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറില്‍ തള്ളിയെന്നാണ് കേസ്. പോസ്റ്റുമോര്‍ടത്തിലും പിന്നീട് നടന്ന ഫോറന്‍സിക് പരിശോധനയിലുമാണ് കുത്തേറ്റ് കൊല്ലപ്പെട്ടതാണെന്ന് കണ്ടെത്തിയത്. സംഭവം നടന്ന് 25 ദിവസത്തിന് ശേഷം ഒക്ടോബര്‍ 20നാണ് മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെടുക്കാനായത്
ഈ കേസില്‍ അബ്ദുര്‍ റശീദ് ഉള്‍പെടെ നാല് പ്രതികളാണുള്ളത്. മറ്റ് മൂന്ന് പ്രതികള്‍ അറസ്റ്റിലായെങ്കിലും റശീദ് ഒളിവില്‍ പോവുകയാണുണ്ടായത്. റശീദിനെതിരെ കുമ്പള, കാസര്‍കോട് പൊലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്. നിസാരപ്രശ്‌നത്തിന്റെ പേരിലാണ് ശാനവാസിനെ കൊലപ്പെടുത്തി കിണറില്‍ തള്ളിയതെന്നാണ് പറയുന്നത്. കാസര്‍കോട് സിഐ പി അജിത്കുമാര്‍, എസ്‌ഐ എഎം രഞ്ജിത് എന്നിവരുടെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം നടത്തുന്നത്.

Keywords: News, Kerala, Kasaragod, Top-Headlines, Crime, Murder-case, Police, Investigation, Accused, Shanavas Murder Case, Lookout Notice, Shanavas murder case: Police issued lookout notice for second accused.
< !- START disable copy paste -->