Arrested | ശാനവാസ് കൊലപാതകം: ഒളിവിലായിരുന്ന രണ്ടാം പ്രതി അറസ്റ്റില്‍; പിടിയിലായത് 3 വര്‍ഷങ്ങള്‍ക്ക് ശേഷം
Dec 13, 2022, 20:45 IST
കാസര്‍കോട്: (www.kasargodvartha.com) മധൂര്‍ പട്ളയിലെ ശാനവാസ് കൊലപാതകക്കേസിലെ രണ്ടാം പ്രതി വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റിലായി. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുര്‍ റശീദ് എന്ന സമൂസ റശീദിനെ (37) യാണ് കാസര്‍കോട് സിഐ പി അജിത്കുമാര്‍, എസ്‌ഐ രഞ്ജിത് കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍ ഗോകുല്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. മൂന്നുവര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന റശീദിനായി പൊലീസ് പൊലീസ് ലുകൗട് നോടീസ് അടക്കം പുറപ്പെടുവിച്ച് അന്വേഷണം നടത്തി വരികയായിരുന്നു.
2019 ഒക്ടോബറിലാണ് കൊലപാതകം നടന്നത്. നിസാരപ്രശ്നത്തിന്റെ പേരില്‍ ശാനവാസിനെ കൊലപ്പെടുത്തിയ ശേഷം കാസര്‍കോട് ദിനേശ് ബീഡി കംപനിക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറില്‍ തള്ളിയെന്നാണ് കേസ്. പോസ്റ്റുമോര്‍ടത്തിലും പിന്നീട് നടന്ന ഫോറന്‍സിക് പരിശോധനയിലുമാണ് കുത്തേറ്റ് കൊല്ലപ്പെട്ടതാണെന്ന് കണ്ടെത്തിയത്. സംഭവം നടന്ന് 25 ദിവസത്തിന് ശേഷം ഒക്ടോബര്‍ 20നാണ് മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെടുക്കാനായത്.
ശാനവാസിന്റെ ഫോണ്‍ വിവരങ്ങള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. കിണറ്റില്‍ നിന്നും അഴുകിയ മൃതദേഹം പുറത്തെടുത്തപ്പോള്‍ തലയൊഴികെ ബാക്കി ഭാഗങ്ങളെല്ലാം കൃത്യമായി ലഭിച്ചതു കൊണ്ടാണ് കൊലപാതകം തെളിഞ്ഞതെന്നും പൊലീസ് അന്ന് പറഞ്ഞിരുന്നു. കേസില്‍ അബ്ദുര്‍ റശീദ് ഉള്‍പെടെ നാല് പ്രതികളാണുള്ളത്. മറ്റ് മൂന്ന് പ്രതികള്‍ അറസ്റ്റിലായെങ്കിലും റശീദ് ഒളിവില്‍ പോവുകയായിരുന്നു. റശീദിനെതിരെ കുമ്പള, കാസര്‍കോട് പൊലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Crime, Murder, Arrested, Investigation, Police, Shanavas murder case: Police arrested second accused.
< !- START disable copy paste -->