പോലീസിനെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട വാഹന കവര്‍ച്ചാകേസിലെ പ്രതിയെ സേലത്ത് പോലീസ് കുടുക്കിയത് തന്ത്രപരമായി
Oct 7, 2017, 23:44 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 07.10.2017) കോടതിയില്‍ ഹാജരാക്കി തിരിച്ചു കൊണ്ടുവരുമ്പോള്‍ പോലീസിനെ അക്രമിച്ച് രക്ഷപ്പെട്ട വാഹനമോഷണ കേസിലെ പ്രതിയെ തമിഴ്നാട്ടിലെ സേലത്ത് പോലീസ് കുടുക്കിയത് തന്ത്രപരമായി. വടകരമുക്കില്‍ ക്വാട്ടേഴ്സില്‍ താമസിക്കുന്ന ഷംസീറാണ് സേലതത്ത് പോലീസിന്റെ വലയില്‍ കുരുങ്ങിയത്.
സെപ്റ്റംബര്‍ ഒമ്പതിന് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പോലീസുകാരെ തള്ളിമാറ്റി ഓടിരക്ഷപ്പെട്ട ഷംസീര്‍ ദേശീയപാതയില്‍ നിന്നും നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കയറി ചെര്‍ക്കളയിലെ ബന്ധുവീട്ടിലെത്തുകയായിരുന്നു. അവിടെ നിന്നും ബന്ധുവിന്റെ കുഞ്ഞിന്റെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാല കവര്‍ന്ന് സുള്ള്യയിലേക്ക് പോവുകയാണുണ്ടായത്. മാല വിറ്റ പണവുമായി മൈസൂരും മറ്റും കറങ്ങിയ ശേഷമാണ് ഷംസീര്‍ സേലത്തെത്തിയത്. ഈറോഡ് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ് ഫോമില്‍ നിന്നും പുകവലിക്കുന്നതിനിടയിലാണ് ഇയാള്‍ ഈറോഡ് റെയില്‍വേ പോലീസിന്റെ പിടിയിലായത്.
പിഴയടക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കയ്യില്‍ പണമുണ്ടായിരുന്നില്ല. ബന്ധുക്കളെ വിളിച്ച് വിവരം പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ വീട്ടില്‍ ഫോണില്ലെന്നായിരുന്നു മറുപടി. പിന്നീട് പോലീസ് ദേഹപരിശോധന നടത്തിയപ്പോഴാണ് പോക്കറ്റില്‍ നിന്നും തിരിച്ചറിയല്‍ കാര്‍ഡ് കിട്ടിയത്. ഈ തിരിച്ചറിയല്‍ കാര്‍ഡ് പോലീസ് ക്രൈം സ്‌ക്വാഡിന്റെ നവമാധ്യമ കൂട്ടായ്മയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇത് കണ്ടപ്പോഴാണ് സേലത്ത് പിടിയിലായിരിക്കുന്നത് തങ്ങളെ വെട്ടിച്ച് രക്ഷപ്പെട്ട ഷംസീറാണെന്ന് ഹൊസ്ദുര്‍ഗ് പോലീസിലെ ക്രൈം സ്‌ക്വാഡ് അംഗങ്ങള്‍ക്ക് തിരിച്ചറിയാനായത്. ഇവര്‍ ഉടന്‍ സേലം പോലീസുമായി ബന്ധപ്പെട്ടു. തങ്ങള്‍ക്ക് കിട്ടേണ്ട പ്രതിയാണെന്ന് വിവരമറിയിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ് അഡീ. എസ് ഐയും സംഘവും സേലത്തെത്തി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി വീണ്ടും റിമാന്‍ഡ് ചെയ്തു. മടിയനിലെയും മാണിക്കോത്തെയും ഗ്യാരേജുകളില്‍ നിന്നും വാഹനങ്ങള്‍ കവര്‍ച്ച ചെയ്ത കേസിലാണ് ഷംസീറിനെ ഹൊസ്ദുര്‍ഗ് പോലീസ് പിടികൂടിയത്. വടകര കോടതിയില്‍ ഇയാള്‍ക്കെതിരായുള്ള മോഷണ കേസില്‍ ഹാജരാക്കിയ ശേഷം തിരിച്ച് കൊണ്ടുവരുന്നതിനിടയിലാണ് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍വെച്ച് ഇയാള്‍ പോലീസുകാരെ അക്രമിച്ച് രക്ഷപ്പെട്ടത്. ഇയാളെ കണ്ടെത്താന്‍ പോലീസ് വ്യാപകമായ അന്വേഷണം നടത്തുന്നതിനിടയിലാണ് ഷംസീര്‍ സേലം റെയില്‍വേ പോലീസിന്റെ പിടിയിലായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Accuse, Crime, Arrest, News, Police, Investigation, Robbery, Shamseer, Tamil Nadu, Selam.