city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി പി എമ്മിനും സർക്കാരിനും തിരിച്ചടി; പെരിയ ഇരട്ട കൊലക്കേസ് സിബിഐ തന്നെ അന്വേഷിക്കും

കൊച്ചി: (www.kasargodvartha.com 25.08.2020) പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സിബിഐക്ക് കൈമാറിയതിനെതിരെ  സർക്കാർ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചൊവ്വാഴ്ച തള്ളി. കേസ് സി ബി ഐ തന്നെ അന്വേഷിക്കും. ഹൈക്കോടതി സിംഗിൾ ബെഞ്ച് കേസ് സി ബി ഐക്ക് വിട്ട് ഒമ്പത് മാസം കഴിയുമ്പോഴാണ് സർക്കാരിൻ്റെ അപ്പീലിൽ തള്ളികൊണ്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്  വിധി വന്നത്. 
സി പി എമ്മിനും സർക്കാരിനും തിരിച്ചടി; പെരിയ ഇരട്ട കൊലക്കേസ് സിബിഐ തന്നെ അന്വേഷിക്കും

ഹൈക്കോടതി വിധി പറയാൻ വൈകിയ സാഹചര്യത്തിൽ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി പ്രസ്താവിച്ചത്.

2019 നവംബര്‍ 16നാണ് പെരിയ ഇരട്ടക്കൊലക്കേസ് സിബിഐയ്ക്ക് വിട്ടതിന് എതിരായ സര്‍ക്കാര്‍ അപ്പീലില്‍ വാദം പൂര്‍ത്തിയായത്. പക്ഷേ വാദം പൂര്‍ത്തിയായി ഒമ്പത് മാസം കഴിഞ്ഞെങ്കിലും ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് സി ടി രവികുമാറും അടങ്ങിയ ഡിവിഷന്‍ ബഞ്ച് കേസിൽ വിധി പറഞ്ഞിരുന്നില്ല. ഒമ്പത് മാസം പിന്നിട്ടിട്ടും വിധി പറയാത്ത ഹൈക്കോടതി നടപടി സുപ്രീം കോടതി മാ‍ര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണെന്ന് കാണിച്ചു കൊല്ലപ്പെട്ടവരുടെ പിതാക്കൻമാർ കേസ് മറ്റൊരു ബെഞ്ചിന് വിടണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ തിങ്കളാഴ്ച പുതിയ ഹർജി നൽകിയിരുന്നു.

 ഇതിന് പിന്നാലെയാണ് കേസിൽ ചൊവ്വാഴ്ച വിധി പ്രസ്താവിച്ചത്. സര്‍ക്കാര്‍ അപ്പീലില്‍ ഹൈക്കോടതി വിധി പറയാത്തതിനാല്‍ സംസ്ഥാന പൊലീസ് കേസ് ഡയറി അടക്കം കൈമാറാത്തതിനാൽ അന്വേഷണം നിലച്ചിരിക്കുകയാണെന്ന് സിബിഐയും കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ 30നാണ് പെരിയ ഇരട്ടക്കൊലപാതക കേസ് ഹൈക്കോടതി സി ബി ഐക്ക് വിട്ടത്. ക്രൈംബ്രാഞ്ചിൻ്റെ കുറ്റപത്രത്തെയും അന്വേഷണ സംഘത്തിൻ്റെ നടപടികളെയും നിശിതമായി വിമർശിച്ച കോടതി കുറ്റപത്രം റദ്ദാക്കുകയും ചെയ്തിരുന്നു.

 ഒക്ടോബർ 28നാണ് ഈ ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ലക്ഷങ്ങൾ മുടക്കി സുപ്രീം കോടതി അഭിഭാഷകരെ സർക്കാർ ഭാഗം വാദിക്കാൻ കൊണ്ടുവന്നതിനെ കോൺഗ്രസ് ശക്തമായി എതിർത്തിരുന്നു. വാദിഭാഗത്തിന് പകരം കൊലയാളികൾക്ക് വേണ്ടി സർക്കാർ അപ്പീൽ പോയതിനെയും കോൺഗ്രസ് ചോദ്യം ചെയ്തിരുന്നു. സി പി എമ്മിൻ്റെ ഉന്നത നേതാക്കളിലേക്ക് അന്വേഷണം എത്തുന്നത് തടയാനാണ് സർക്കാർ അപ്പീൽ നൽകിയതെന്നാണ് കോൺഗ്രസും കൊല്ലപ്പെട്ടവരുടെ മാതാപിതാക്കളും ആരോപിച്ചത്.

കേസ് സി ബി ഐക്ക് കൈമാറാൻ സർക്കാർ തടസ്സം നിൽക്കുന്നതിനെതിരെ രാജ് മോഹൻ ഉണ്ണിഞ്ഞാൻ പെരിയ കല്ല്യോട്ടെ രക്തസാക്ഷി മണ്ഡപത്തിൽ 24 മണിക്കൂർ ഉപവാസം നടത്തി വരികയായിരുന്നു. കേസിൻ്റെ വിധിയറിയാൻ സി പി എമ്മും കോൺഗ്രസും ഒരേ പോലെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. കോടതി വിധി സി പി എമ്മിനും കൊലയാളികളെ സംരക്ഷിക്കുന്ന സർക്കാരിനും തിരിച്ചടിയാണെന്ന് രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

Keywords: Kerala, News, Kasargod, Periya, Murder, Court, Verdict, CBI, Crime Branch, Government, CPM, Congress, Periya Double Murder: The verdict in the government's appeal against the transfer of the case to the CBI on Tuesday.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia