Crime | നിരവധി കടകളിലും ആരാധനാലയങ്ങളിലും തുടര്‍ച്ചയായി മോഷണം നടത്തിയതായി പരാതി; കര്‍ണാടക സ്വദേശി അറസ്റ്റില്‍
● പിടിയിലായത് മലപ്പുറം അമരമ്പലത്തുവെച്ച്.
● നിരവധി മോഷണ കേസുകളിലെ പിടികിട്ടാപുള്ളി.
● കര്‍ണാടകയിലും കേരളത്തിലും കേസില്‍ ഉള്‍പെട്ടിട്ടുണ്ട്.
മഞ്ചേശ്വരം: (KasargodVartha) വോര്‍ക്കാടി ഗ്രാമത്തില്‍ നിരവധി കടകളിലും ആരാധനാലയങ്ങളിലും തുടര്‍ച്ചയായി മോഷണം നടത്തി പൊലീസിനും പ്രദേശവാസികള്‍ക്കും തീരാതലവേദനയായി മാറിയ കുപ്രസിദ്ധ മോഷ്ടാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ്. കര്‍ണാടകയിലെ പുത്തൂര്‍ ചിക്മംഗ്‌ളൂറു പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് അശ്‌റഫ് (Muhammad Ashraf-43) ആണ് അറസ്റ്റിലായത്.
കര്‍ണാടകയിലും കേരളത്തിലെയും നിരവധി മോഷണ കേസുകളിലെ പിടികിട്ടാപുള്ളിയാണ് പിടിയിലായ അശ്‌റഫെന്ന് പൊലീസ് പറഞ്ഞു. മോഷ്ടാവിനെ കണ്ടെത്താന്‍ ജില്ലാ പൊലീസ് മേധാവി പ്രത്യേകം ക്രൈം സ്‌ക്വാഡ് രൂപീകരിക്കാന്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ഡിവൈഎസ്പി സി കെ സുനില്‍ കുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.
മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലും കര്‍ണാടകയിലും പല കേസുകളിലും അശ്‌റഫ് ഉള്‍പെട്ട കവര്‍ചാകേസുകള്‍ പ്രതി പിടിയിലായതോടെ തെളിയിക്കാന്‍ കഴിഞ്ഞുവെന്നും മലപ്പുറം അമരമ്പലത്തുവെച്ചാണ് ഇയാള്‍ പിടിയിലായതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ ഇ അനൂബ് കുമാര്‍, എസ് സി പി ഒ രതീഷ് ഗോപി, സിപിഒമാരായ പ്രമോദ്, സജിത്ത്, അശ്വന്ത് കുമാര്‍, പ്രണവ്, സന്ദീപ്, വനിതാ സിപിഒ വന്ദന എന്നിവര്‍ അടങ്ങുന്ന ക്രൈം സ്‌ക്വാഡ് അംഗങ്ങളാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
#burglary #theft #arrest #Kasargod #Kerala #police #crime