Crime | ഷൂട്ടിങ്ങിന് എത്തിയ ബാലതാരത്തെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ നടപടി; നടന് 136 വര്‍ഷം കഠിനതടവ്

● സീരിയല്‍ നടിക്കൊപ്പം ഷൂട്ടിങ് കാണാനെത്തിയ ചെറുമകളെ ഉപദ്രവിച്ചുവെന്നാണ് പരാതി.
● പിഴത്തുകയില്‍ 1,75,000 രൂപ അതിജീവിതയ്ക്ക് നല്‍കണമെന്ന് ഉത്തരവ്.
● ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് റോഷന്‍ തോമസാണ് ശിക്ഷിച്ചത്.
● സിനിമയിലും സീരിയലിലും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ എത്തിച്ച് നല്‍കുന്നയാളാണ് പ്രതി.
കോട്ടയം: (KasargodVartha) ഷൂട്ടിങ്ങിനായി വാടകയ്‌ക്കെടുത്ത വീട്ടില്‍ ഒന്‍പത് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ സിനിമ-സീരിയല്‍ നടന് 136 വര്‍ഷം കഠിനതടവും 1,97,500 രൂപ പിഴയുമാണ് ശിക്ഷ. സീരിയല്‍ നടിക്കൊപ്പം ഷൂട്ടിങ് കാണാനെത്തിയ ചെറുമകളെ ഉപദ്രവിച്ചുവെന്നാണ് പരാതി. കോട്ടയം കങ്ങഴ ഗ്രാമ പഞ്ചായത് പരിധിയിലെ എം കെ റെജി(52)യെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി (പോക്‌സോ) ജഡ്ജ് റോഷന്‍ തോമസ് ശിക്ഷിച്ചത്.
പിഴത്തുകയില്‍ 1,75,000 രൂപ അതിജീവിതയ്ക്ക് നല്‍കണമെന്നും ഉത്തരവുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും പോക്‌സോ നിയമത്തിലെയും വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷാവിധി. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. സിനിമയിലും സീരിയലിലും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ എത്തിച്ച് നല്‍കുന്നയാളുമാണ് പ്രതി റെജി.
2023 മേയ് 31നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിത്രീകരണത്തിനെത്തിയ മുത്തശ്ശിയുടെ കൂടെ ഷൂട്ടിങ് കാണാനെത്തിയതായിരുന്നു പെണ്‍കുട്ടി. ചിത്രീകരണത്തിനിടെ മഴ പെയ്തപ്പോള്‍ ലൊക്കേഷനില്‍നിന്ന് കുട്ടിയെ മുത്തശ്ശിയുടെ അടുത്തെത്തിക്കാമെന്ന് പറഞ്ഞ് വാനില്‍ കയറ്റിക്കൊണ്ടുപോവുകയും യാത്രയ്ക്കിടയില്‍ ശാരീരികമായി ഉപദ്രവിച്ചശേഷം ഈരാറ്റുപേട്ട തിടനാട്ടുള്ള ആളില്ലാത്ത വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. അവശയായ പെണ്‍കുട്ടിയെ ചങ്ങനാശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്തായത്.
തുടര്‍ന്ന് ചങ്ങനാശ്ശേരി പോലീസ് ഇന്‍സ്‌പെക്ടറായിരുന്ന റിച്ചാര്‍ഡ് വര്‍ഗീസ് കേസെടുത്ത്, കോട്ടയം ചവിട്ടുവരിയിലെ ലോഡ്ജില്‍ ഒളിവില്‍ക്കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു. പിന്നീട് മേലുകാവ് എസ്എച്ച്ഒ ആയിരുന്ന രഞ്ജിത് കെ വിശ്വനാഥന്‍ അന്വേഷിച്ച കേസില്‍ തിടനാട് എസ്എച്ച്ഒ ആയിരുന്ന കെ കെ പ്രശോഭാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ 39 സാക്ഷികളെ വിസ്തരിച്ചു. 36 പ്രമാണങ്ങളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോസ് മാത്യു തയ്യില്‍ ഹാജരായി.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും കമന്റുകളും പങ്കുവെക്കുക!
Cinema and serial actor has been sentenced to 136 years of rigorous imprisonment for assaulting a nine-year-old girl in Kottayam. The incident occurred on May 31, 2023. The court also imposed a fine of Rs. 1,97,500, of which Rs. 1,75,000 is to be given to the victim.
#KeralaCrime #ChildAbuse #JusticeServed #POCSO #KottayamNews #SerialActorArrested