city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arrest | ആശുപത്രിയിലെ ശുചിമുറിയിൽ ഒളിഞ്ഞുനോക്കിയെന്ന് പരാതി; സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ

Security Guard Arrested for Spying in Hospital Toilet
Photo Credit: Screengrab from a Whatsapp video

● തിങ്കളാഴ്ച രാത്രി 9.30 മണിയോടെ ഉപ്പള റെയിൽവെ സ്റ്റേഷൻ റോഡിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം നടന്നത്.
● യുവതി ബഹളം വെച്ചതിനെ തുടർന്ന് ഓടിക്കൂടിയവർ സുരക്ഷാ ജീവനക്കാരനെ പിടികൂടി. 
● ഇയാൾക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതായി മഞ്ചേശ്വരം പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു.

ഉപ്പള: (KasargodVartha) ആശുപത്രി ശുചി മുറിയിൽ ഒളിഞ്ഞു നോക്കിയെന്ന കേസിൽ സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ. മഞ്ചേശ്വരം പൊലീസ് സ്‌റ്റേഷൻ പരിധിയിലെ രാജേഷ് (40) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി 9.30 മണിയോടെ ഉപ്പള റെയിൽവെ സ്റ്റേഷൻ റോഡിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം നടന്നത്.

ആശുപത്രിയിലെ ശുചി മുറിയിൽ ഒരു യുവതി പോയപ്പോൾ തൊട്ടടുത്ത പുരുഷന്മാരുടെ ശുചി മുറിയിൽ കയറിയ സുരക്ഷാ ജീവനക്കാരൻ ഇരു ശുചി മുറികളുടെയും മുകൾഭാഗത്തേക്ക് വലിഞ്ഞുകയറി വിടവിലുടെ ഒളിഞ്ഞു നോക്കിയെന്നാണ് പറയുന്നത്.

യുവതി ബഹളം വെച്ചതിനെ തുടർന്ന് ഓടിക്കൂടിയവർ സുരക്ഷാ ജീവനക്കാരനെ പിടികൂടി. അശ്ലീല ദൃശ്യം പകർത്തിയെന്ന് സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ നിരവധി സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ കണ്ടെത്തിയെന്ന് ആരോപണമുണ്ട്.

Security Guard Arrested for Spying in Hospital Toilet

വിവരം അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം പൊലീസ് സ്ഥലത്ത് എത്തി സുരക്ഷാ ജീവനക്കാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് ഇയാൾക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതായി മഞ്ചേശ്വരം പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു.

ഇയാളുടെ ഫോൺ പരിശോധിച്ചതിൽ അശ്ലീല ദൃശ്യങ്ങൾ ഉണ്ടെങ്കിലും അത് ആശുപത്രിയിൽ നിന്നും ചിത്രീകരിച്ചവയല്ലെന്നും അശ്ലീല സൈറ്റുകളിൽ നിന്നും ഡൗൺലോഡ് ചെയ്ത് സ്വകാര്യമായി സൂക്ഷിച്ചതാണെന്നുമുള്ള വിശദീകരണമാണ് പൊലീസ് നൽകുന്നത്. ഇയാളെ മംഗൽപാടി താലൂക് ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തി.

#SecurityGuard, #Spying, #HospitalIncident, #Kasargod, #Arrest, #Crime

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia