Crime News | കാസര്‍കോട് നഗരസഭാ സെക്രടറിയെ കയ്യേറ്റം ചെയ്ത കേസില്‍ രണ്ടാം പ്രതിയും അറസ്റ്റില്‍

● ഒന്നാം പ്രതിയായ നഗരസഭാ കരാറുകാരന്‍ ശിഹാബ് ആദ്യം അറസ്റ്റിലായിരുന്നു.
● 2024 ഡിസംബര്‍ ആദ്യവാരത്തിലാണ് കേസിനാസ്പദമായ സംഭവം.
● കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
കാസര്‍കോട്: (KasargodVartha) കാസര്‍കോട് നഗരസഭാ സെക്രടറിയുടെ വ്യാജ ഒപ്പിട്ട് സ്വകാര്യ കെട്ടിടത്തിന് നമ്പര്‍ സ്വന്തമാക്കിയ സംഭവത്തില്‍ രണ്ടാം പ്രതിയും അറസ്റ്റിലായി. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യാസിന്‍ അബ്ദുല്ല(37)യാണ് അറസ്റ്റിലായത്. നേരത്തെ ഈ കേസില്‍ ഒന്നാം പ്രതിയായ നഗരസഭാ കരാറുകാരന്‍ ശിഹാബും അറസ്റ്റിലായിരുന്നു.
2024 ഡിസംബര്‍ ആദ്യവാരത്തിലാണ് കേസിനാസ്പദമായ സംഭവം. തളങ്കരയിലെ ഒരു കെട്ടിടത്തിന് തന്റെ വ്യാജ ഒപ്പിട്ട് കെട്ടിട നമ്പര്‍ അനുവദിക്കുകയും പിന്നീട് നടത്തിയ പരിശോധനയില്‍ ഒപ്പ് വ്യാജമായി ഇട്ടതാണെന്ന് വ്യക്തമായതോടെ കെട്ടിട നമ്പര്‍ സെക്രടറി റദ്ദാക്കുകയും ചെയ്തിരുന്നു. ഈ വിരോധത്തില്‍ രണ്ടംഗസംഘം നഗരസഭാ ഓഫീസിന് മുന്നിലെത്തി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സെക്രടറിയെ ജീവനക്കാരുടെ മുന്നില്‍ വെച്ച് കയ്യേറ്റം ചെയ്തുവെന്നാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
#kasargod #assault #forgery #municipalsecretary #kerala #crime