city-gold-ad-for-blogger

ഗള്‍ഫുകാരന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ തീവെച്ച് നശിപ്പിച്ചു

ഉദുമ: (www.kasargodvartha.com 10.03.2018) ഗള്‍ഫുകാരന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ തീവെച്ച് നശിപ്പിച്ചു. മാങ്ങാട്ടെ ഗള്‍ഫുകാരനായ ഹുസൈന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കെഎല്‍ 60 എല്‍ 5849 നമ്പര്‍ ജുപീറ്റർ സ്‌കൂട്ടറാണ് തീവെച്ച് നശിപ്പിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ പൊട്ടിത്തെറിയുടെ ശബ്ദംകേട്ട് വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോഴാണ് സ്‌കൂട്ടര്‍ കത്തുന്നത് കണ്ടത്.

ഉടന്‍ തന്നെ തീയണച്ചെങ്കിലും അപ്പോഴേക്കും സ്‌കൂട്ടര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. ഹുസൈന്റെ ഭാര്യ ഫൗസിയയുടെ പരാതിയില്‍ ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ബേക്കല്‍ സി ഐ വി.കെ വിശ്വംഭരന്‍, എസ് ഐ വിപിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പുലര്‍ച്ചെ തന്നെ വീട്ടിലെത്തി അന്വേഷണം ആരംഭിച്ചു.
ഗള്‍ഫുകാരന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ തീവെച്ച് നശിപ്പിച്ചു


Keywords:  Kasaragod, Kerala, news, fire, Uduma, mangad, Crime, Scooter set fire, complaint lodged
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia