city-gold-ad-for-blogger

സ്കൂട്ടറിൽ സഞ്ചരിച്ച് മാല പൊട്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് പോലീസിൻ്റെ പിടിയിൽ

Photo of Mohammed Shamnas, a chain snatcher arrested by Bekal police.
Photo: Special Arragement

● നാർക്കോട്ടിക് കേസുകളിലും ഇയാൾ പ്രതിയാണ്.
● പിടികൂടിയ പ്രതിയെ ന്യൂ മാഹി പോലീസിന് കൈമാറി.
● പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിന് അഭിനന്ദനം.

ബേക്കൽ: (KasargodVartha) സ്കൂട്ടറിൽ സഞ്ചരിച്ച് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് ബേക്കൽ പോലീസിൻ്റെ പിടിയിലായി. കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിൽ നിരവധി കേസുകളിൽ പ്രതിയായ മുഹമ്മദ് ഷംനാസ് (33) എന്നയാളെയാണ് ബേക്കൽ പോലീസ് അതിസാഹസികമായി പിടികൂടി ന്യൂ മാഹി പോലീസിന് കൈമാറിയത്.

തലശ്ശേരി പോലീസ് സ്റ്റേഷൻ ക്രൈം നമ്പർ 825/25, നാദാപുരം പോലീസ് സ്റ്റേഷൻ ക്രൈം നമ്പർ 600/25, ന്യൂ മാഹി പോലീസ് സ്റ്റേഷൻ ക്രൈം നമ്പർ 610/25 എന്നീ കേസുകളിൽ സ്കൂട്ടറിൽ സഞ്ചരിച്ച് വഴിയാത്രക്കാരുടെ മാല പിടിച്ചു പറിച്ച ശേഷം കടന്നുകളഞ്ഞ കേസുകളിലെ പ്രതിയാണ് ഇയാൾ. ഇയാൾ ഇതിനു മുൻപ് ബേക്കൽ, മേൽപ്പറമ്പ്, കാസർകോട്, പരിയാരം പോലീസ് സ്റ്റേഷനുകളിൽ പത്തോളം മാലപിടിച്ചുപറിക്കൽ കേസുകളിലും, വയനാട് ജില്ലയിൽ NDPS (നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്) കേസുകളിലും ഉൾപ്പെട്ട ആളാണ്.

പ്രതിയായ മുഹമ്മദ് ഷംനാസ് മേല്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ആളാണ്. 

ജില്ലാ പോലീസ് മേധാവി ബി.വി വിജയ ഭാരത് റെഡ്ഡി ഐപിഎസ്സിൻ്റെ നിർദ്ദേശപ്രകാരം ബേക്കൽ DYSP മനോജ് വി വി യുടെ മേൽനോട്ടത്തിൽ ബേക്കൽ IPSHO ശ്രീദാസ് എം വി, SI സവ്യസച്ചി, CPO മാരായ ഷാജൻ ചീമേനി, ബിനീഷ് ചായ്യോത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടി ന്യൂ മാഹി പോലീസിന് കൈമാറിയത്.

 

സ്കൂട്ടറിൽ കറങ്ങി മാല പൊട്ടിക്കുന്ന കള്ളനെ പിടിച്ച പോലീസ് സംഘത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക

Article Summary: Scooter-riding chain snatcher arrested in a dramatic operation.

#KeralaPolice #CrimeNews #ChainSnatching #BekalPolice #Kasargod #Arrest

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia