Crime | ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതി; പോക്‌സോ കേസില്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
● മാതാവിന് പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി.
● പ്രതിയെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ചന്തേര: (KasargodVartha) ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. ശബീര്‍ അലി (Shabeer Ali-36) യെയാണ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളില്‍ പഠിക്കുന്ന 14 കാരിക്കാണ് ദുരനുഭവം.
പൊലീസ് പറയുന്നത്: ശുചിമുറി ഉള്‍പെടെയുള്ള സ്ഥലങ്ങളില്‍ കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഹയര്‍ സെകന്‍ഡറി സ്‌കൂളിന്റെ ബസ് ഡ്രൈവറായ ശബീര്‍ അലി പെണ്‍കുട്ടിയുടെ മാതാവുമായുള്ള പരിചയം മുതലെടുത്തായിരുന്നു പീഡിപ്പിച്ചത്.
പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാവ് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തായത്. തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. പ്രതിയെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
#childabuse #assault #schoolbusdriver #POCSO #Kerala #India