Dispute | സ്‌കൂൾ ബസ് ഡ്രൈവറും വിദ്യാർഥികളും തമ്മിലുണ്ടായ സംഘർഷം: 2 കേസുകൾ രജിസ്റ്റർ ചെയ്തു
● സംഭവത്തിൽ പ്ലസ്‌ടു വിദ്യാർഥിയായ മുബീസിന് (18) തലയിൽ ഗുരുതരമായ പരുക്കേറ്റിരുന്നു.
● ഇരുമ്പുകമ്പി കൊണ്ട് തലയുടെ പിൻഭാഗത്തു അടിച്ചു പരുക്കേൽപിച്ചുവെന്നാണ് വിദ്യാർഥിയുടെ പരാതി.
● പ്ലാസ്റ്റിക് പോലുള്ള സാധനം കൊണ്ട് കഴുത്തിന് കുത്തി പരുക്കേൽപ്പിച്ചുവെന്നാണ് ഡ്രൈവർ പരാതി നൽകിയിരിക്കുന്നത്.
കുമ്പള: (KasargodVartha) സ്കൂൾ ബസ് ഡ്രൈവറും വിദ്യാർഥികളും തമ്മിൽ നടന്ന സംഘർഷത്തിൽ രണ്ട് കേസുകൾ കുമ്പള പൊലീസ് രജിസ്റ്റർ ചെയ്‌തു. ഷിറിയ മുട്ടം കുനിൽ സ്കൂളിലെ ബസ് ഡ്രൈവർ മുഹമ്മദ് സിയാനും ഇതേ സ്കൂളിലെ പ്ലസ്‌ടു വിദ്യാർഥികളുമാണ് തമ്മിൽ ഏറ്റുമുട്ടിയത്.
സംഭവത്തിൽ പ്ലസ്‌ടു വിദ്യാർഥിയായ മുബീസിന് (18) തലയിൽ ഗുരുതരമായ പരുക്കേറ്റിരുന്നു. വിദ്യാർഥിയെ കാസർകോട് ജനറൽ ആശുപത്രിയിലും ബസ് ഡ്രൈവറെ കുമ്പള സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇക്കഴിഞ്ഞ 11ന് വൈകീട്ട് ക്ലാസ് വിട്ട് ബസ് സ്റ്റോപിലേക്ക് നടന്നു പോകുമ്പോൾ ബസ് കൊണ്ടുവന്ന് ദേഹത്ത് ഇടിച്ചത് ചോദ്യം ചെയ്ത വിരോധത്തിൽ സിയാൻ തടഞ്ഞുനിർത്തി മാരകായുധമായ ഇരുമ്പുകമ്പി കൊണ്ട് തലയുടെ പിൻഭാഗത്തു അടിച്ചു പരുക്കേൽപിച്ചുവെന്നാണ് വിദ്യാർഥിയുടെ പരാതി.
പ്ലാസ്റ്റിക് പോലുള്ള സാധനം കൊണ്ട് കഴുത്തിന് കുത്തി പരുക്കേൽപ്പിച്ചുവെന്നാണ് ഡ്രൈവർ പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
#Kasargod #SchoolBus #DriverAndStudents #Clash #StudentInjury #PoliceInvestigation