Case | 'സ്‌കൂളിലെ ശുചിമുറിയിൽ അതിക്രമം, വസ്തുവകകൾ നശിപ്പിച്ചു'; പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസെടുത്ത് പൊലീസ്
● കാസർകോട് മൊഗ്രാൽ പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം.
● ഒക്ടോബർ 9 ന് വൈകുന്നേരമാണ് സംഭവം.
● ക്ലോസറ്റ്, വാഷ്‌ബേസിൻ തുടങ്ങിയവ നശിപ്പിച്ചതായി പരാതി.
കാസർകോട്: (KasargodVartha) സ്‌കൂളിലെ ശുചിമുറിയിലെ വസ്തുക്കൾ നശിപ്പിച്ചുവെന്ന പരാതിയിൽ പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു. മൊഗ്രാൽ പുത്തൂർ ഗവ. ഹയർസെകൻഡറി സ്‌കൂളിൽ ഇക്കഴിഞ്ഞ ഒക്ടോബർ ഒമ്പതിന് വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയത്താണ് കേസിനാസ്പദമായ സംഭവം നടന്നത്.
സ്കൂൾ കെട്ടിടത്തിൽ പ്ലസ് ടു ക്ലാസിലെ ആൺകുട്ടികൾ ഉപയോഗിച്ചു വരുന്ന ശുചിമുറിയിലെ ക്ലോസറ്റ്, വാഷ്‌ബേസിൻ, പൈപ് ടേപ്, സ്വിച് ബോർഡ് എന്നിവ സ്കൂളിലെ ചില വിദ്യാർത്ഥികൾ ചേർന്ന് നശിപ്പിച്ചുവെന്നും ഈ സംഭവത്തിൽ ഏകദേശം 40,000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നുമാണ് പരാതിയിൽ പറയുന്നത്.
സ്‌കൂൾ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊതുമുതൽ നശിപ്പിക്കുന്നത് തടയുന്ന നിയമത്തിലെ 3(1) വകുപ്പുകൾ പ്രകാരമാണ് തിരിച്ചറിഞ്ഞ വിദ്യാർഥികൾക്കെതിരെ കേസെടുത്തത്. പൊലീസ് അന്വേഷണം നടത്തിവരികയാണ്.
#Kasaragod #schoolvandalism #students #police #crime #education #Kerala