city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മദ്യം നല്‍കാത്തതിന് സുഹൃത്തിനെ തലയില്‍ കല്ലിട്ട് കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തംതടവ്

ചിറ്റാരിക്കാല്‍: (www.kasargodvartha.com 03.11.2018) മദ്യം നല്‍കാത്തതിന് സുഹൃത്തിനെ തലയില്‍ കല്ലിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് മനോഹര്‍ കിണി ജീവപര്യന്തം തടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കമ്പല്ലൂര്‍ അമ്പലം കോളനിയില്‍ താമസിക്കുന്ന ആക്രി കച്ചവടക്കാരന്‍ സതീശനെ (55) കൊലപ്പെടുത്തിയ കേസിലെ പ്രതി വയനാട് സുല്‍ത്താന്‍ബത്തേരി കുപ്പാട് കൊച്ചുകുടിയില്‍ കെ ഡി സോമനെ (61)യാണ് കോടതി ശിക്ഷിച്ചത്.

2016 ഏപ്രില്‍ 19ന് രാത്രി കമ്പല്ലൂര്‍ ബസ് വെയിറ്റിംഗ് ഷെഡിനടുത്ത് വെച്ചാണ് ദാരുണമായ കൊല നടന്നത്. കമ്പല്ലൂരിലെ കുഴല്‍ക്കിണര്‍ നിര്‍മ്മാണ കരാറുകാരന്‍ എം ജെ സോമന്റെ കീഴിലെ പണിക്കാരായിരുന്നു ഇരുവരും. സംഭവ ദിവസം നേരത്തേ ഇരുവരും ഒരുമിച്ച് മദ്യപിച്ചിരുന്നു. ബസ് സ്റ്റോപ്പില്‍ വെച്ച് മദ്യപിക്കുകയായിരുന്ന സതീശനോട് സോമന്‍ മദ്യം ആവശ്യപ്പെട്ടു. എന്നാല്‍ മദ്യം കുറവായതിനാല്‍ ഇയാള്‍ കൊടുത്തില്ല. പിന്നീട് പണം ആവശ്യപ്പെട്ടെങ്കിലും അതും നല്‍കിയില്ല. തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടയിലാണ് തൊട്ടടുത്ത കൈയ്യാലയില്‍ നിന്നും പൊളിച്ചെടുത്ത കല്ലെടുത്ത് സോമന്‍ സതീശന്റെ തലക്കിട്ട് കൊലപ്പെടുത്തിയത്.

ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നിന്നും നിലവിളി കേട്ട് തൊട്ടടുത്ത വീട്ടിലെ മോഹനന്‍, ശ്രീനിവാസന്‍, സന്തോഷ്‌കുമാര്‍ എന്നിവര്‍ ചെന്നുനോക്കിയപ്പോഴാണ് മുഖം തിരിച്ചറിയാന്‍ പോലും പറ്റാത്ത വിധം വികൃതമായ മൃതദേഹം കണ്ടത്. മുഖം തിരിച്ചറിയാന്‍ പ്രയാസമായിരുന്നുവെങ്കിലും ശരീരപ്രകൃതിയും സതീശന്‍ ധരിച്ച വസ്ത്രങ്ങളുമാണ് ആളെ തിരിച്ചറിയാന്‍ സഹായിച്ചത്.
ദൃക്സാക്ഷികള്‍ ആരും ഇല്ലാത്ത കേസില്‍ സാഹചര്യ തെളിവുകള്‍ കോര്‍ത്തിണക്കുന്നതില്‍ പ്രോസിക്യൂഷന്‍ വിജയിച്ചതാണ് പ്രതിക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കാനായത്.

സംഭവ ദിവസം സോമനും, സതീശനും, ദാമോദരന്‍ എന്നയാളും കൂടി ഓട്ടോറിക്ഷ ഇറങ്ങിവരുന്നത് കമ്പല്ലൂരില്‍ കട നടത്തുന്ന പ്രവീണ്‍രാജ് കണ്ടിരുന്നു. പ്രവീണിന്റെ കടയില്‍ നിന്നും ചെറുനാരങ്ങ, കര്‍പ്പൂരം, ചന്ദനത്തിരി, ചെറുപഴം തുടങ്ങിയവ സതീശന്‍ വാങ്ങിയിരുന്നു. ഇയാള്‍ കടയടച്ച് പോകുമ്പോള്‍ സതീശനും സോമനും ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇരിക്കുന്നതും കണ്ടതായി പ്രവീണ്‍രാജ് മൊഴി നല്‍കി. സാക്ഷികളുടെയെല്ലാം മൊഴി പ്രതിക്ക് എതിരായതാണ് സോമന്‍ ശിക്ഷിക്കപ്പെടാന്‍ ഇടയായത്.

മദ്യം നല്‍കാത്തതിന് സുഹൃത്തിനെ തലയില്‍ കല്ലിട്ട് കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തംതടവ്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Crime, Murder, Murder-case, Accuse, court, Satheesan murder case; Life imprisonment for accused
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia