city-gold-ad-for-blogger

6 കോടിയുടെ ഭൂമി തട്ടിപ്പ്: ശാസ്തമംഗലം സബ് റജിസ്ട്രാർ അറസ്റ്റിൽ

Image Representing Sasthamangalam Sub-Registrar Arrested in ₹6 Crore Land Fraud Case Involving Impersonation
Photo Credit: Facebook/Kerala Police Drivers

● മ്യൂസിയം പോലീസ് ആണ് ഉദ്യോഗസ്ഥയെ കസ്റ്റഡിയിലെടുത്തത്; ആൾമാറാട്ടത്തിന് ഒത്താശ ചെയ്തെന്നാണ് കണ്ടെത്തൽ.
● യുഎസിൽ താമസിക്കുന്ന ഡോറ എന്ന സ്ത്രീയുടെ പേരിലായിരുന്നു വസ്‌തു; വട്ടപ്പാറ സ്വദേശി വസന്തയെ ഡോറയായി അവതരിപ്പിച്ചു.
● പുനലൂർ സ്വദേശി മെറിനെ ചെറുമകളായും ഹാജരാക്കിയാണ് ആധാരം റജിസ്റ്റർ ചെയ്തത്.
● ആധാരം റജിസ്റ്റർ ചെയ്യുമ്പോൾ രേഖകൾ കൃത്യമായി പരിശോധിക്കാൻ സബ് റജിസ്ട്രാർ തയ്യാറായില്ല.
● പ്രതികളുമായി ഉദ്യോഗസ്ഥ പലതവണ ബന്ധപ്പെട്ടതിന്റെ സൈബർ തെളിവുകൾ പൊലീസിന് ലഭിച്ചു.
● കോൺഗ്രസ് നേതാവും ആധാരമെഴുത്തുകാരനുമായ അനന്തപുരി മണികണ്ഠൻ, അനിൽ തമ്പി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

തിരുവനന്തപുരം: (KasargodVartha) യുഎസിൽ താമസിക്കുന്ന സ്ത്രീയുടെ ജവഹർ നഗറിലെ കോടികൾ വിലവരുന്ന വീടും സ്‌ഥലവും തട്ടിയെടുത്തു മറിച്ചുവിറ്റ കേസിൽ സർക്കാർ ഉദ്യോഗസ്‌ഥ അറസ്‌റ്റിൽ. ശാസ്‌തമംഗലം സബ് റജിസ്ട്രാർ ഓഫിസർ ലക്ഷ്മിയെയാണ് മ്യൂസിയം പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ആൾമാറാട്ടം നടത്തിയും വ്യാജരേഖ ചമച്ചും ഭൂമി തട്ടിയെടുക്കാൻ മറ്റു പ്രതികൾക്കു കൂട്ടുനിന്നു എന്ന് കണ്ടെത്തിയതിന്റെ അടിസ്‌ഥാനത്തിലാണ് നടപടി.

ആൾമാറാട്ടം നടത്തി തട്ടിപ്പ്

ജവഹർ നഗർ സ്വദേശി ഡോറയുടെ 6 കോടി രൂപ വില വരുന്ന വീടും വസ്‌തുവും ആൾമാറാട്ടം നടത്തി തട്ടിയെടുത്തു വിറ്റുവെന്നാണ് കേസ്. ഡോറയുടെ ബന്ധുവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. ഡോറ എന്ന പേരിൽ വട്ടപ്പാറ സ്വദേശി വസന്തയെയും ചെറുമകൾ എന്ന പേരിൽ പുനലൂർ സ്വദേശി മെറിനെയും ഹാജരാക്കിയാണ് ആധാരം റജിസ്‌റ്റർ ചെയ്‌തത്‌.

രേഖകൾ പരിശോധിച്ചില്ല

വസന്തയുടെ രേഖകൾ കൃത്യമായി പരിശോധിക്കാനോ ഇടപാടിന് ഒപ്പിട്ട സാക്ഷികൾ ഹാജരാക്കിയ വ്യാജരേഖകൾ പരിശോധിക്കാനോ സബ് റജിസ്ട്രാർ തയാറായില്ലെന്നാണു പൊലീസ് കണ്ടെത്തൽ. ഇവർ പല തവണ മറ്റു പ്രതികളുമായി ബന്ധപ്പെട്ടതിനെക്കുറിച്ചുള്ള സൈബർ തെളിവുകളും പൊലീസ് ശേഖരിച്ചിരുന്നു.

40 ലക്ഷം അഡ്വാൻസ്

ഡോറയുമായി രൂപസാദൃശ്യമുള്ള വസന്തയെ ഹാജരാക്കി മെറിനു ഭൂമി ഇഷ്‌ടദാനം ചെയ്തുവെന്ന രേഖയാണ് ആദ്യമുണ്ടാക്കിയത്. കോൺഗ്രസ് നേതാവും ആധാരമെഴുത്തുകാരനുമായ അനന്തപുരി മണികണ്ഠന്റെ സഹായത്തോടെയാണ് തട്ടിപ്പു നടത്തിയത്‌. 2013 മുതൽ വസ്‌തു കൈവശപ്പെടുത്തണമെന്ന് ആഗ്രഹമുള്ള അനിൽ തമ്പി, കടക്കെണിയിലായിരുന്ന മണികണ്ഠന് 40 ലക്ഷം രൂപ അഡ്വാൻസായി നൽകിയായിരുന്നു തട്ടിപ്പിന് പദ്ധതിയിട്ടത്. മണികണ്‌ഠനെയും അനിൽ തമ്പിയെയും പൊലീസ് നേരത്തേ അറസ്‌റ്റ് ചെയ്തിരുന്നു.

6 കോടിയുടെ ഭൂമി തട്ടിപ്പ് കേസില്‍ ശാസ്തമംഗലം സബ് റജിസ്ട്രാർ അറസ്റ്റിലായ വാർത്ത ഷെയർ ചെയ്യൂ.  കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ.

Article Summary: Sasthamangalam Sub-Registrar Lakshmi arrested by Museum Police in connection with a ₹6 crore land fraud case involving impersonation and fake documents.

#Thiruvananthapuram #LandFraud #KeralaPolice #Sasthamangalam #SubRegistrarArrest #CrimeNews #KeralaNews​​​​​

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia