city-gold-ad-for-blogger

സരസുവിന്റെ കൊല: കാമുകന്‍ ചന്ദ്രനു വേണ്ടി വലവിരിച്ച് പോലീസ്, മൂന്നു വര്‍ഷമായി കാസര്‍കോട്ട് വിവിധയിടങ്ങളില്‍ താമസിച്ചതായി കണ്ടെത്തല്‍, കഴിഞ്ഞുകൂടിയത് വ്യത്യസ്ത പേരുകളില്‍, വ്യത്യസ്ത വിലാസത്തില്‍, പോലീസ് തേടുന്നത് കൊടുംക്രിമിനലിനെയോ?

കാസര്‍കോട്: (www.kasargodvartha.com 24.12.2018) കര്‍ണാടക ഹുബ്ലി സ്വദേശിനിയും വിദ്യാനഗര്‍ ചാല റോഡിലെ ഒറ്റമുറി ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയുമായ സരസുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സ്ഥലത്തു നിന്നും മുങ്ങിയ കാമുകന്‍ ചന്ദ്രനു വേണ്ടി പോലീസ് വലവിരിച്ചു. മൂന്നു വര്‍ഷമായി ഇയാള്‍ കാസര്‍കോടിന്റെ വിവിധ സ്ഥലങ്ങളില്‍ താമസിച്ചതായാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ വ്യത്യസ്ത പേരുകളിലും വ്യത്യസ്ത വിലാസത്തിലുമാണ് പലയിടങ്ങളിലും ഇയാള്‍ കഴിഞ്ഞുകൂടിയതെന്നാണ് പോലീസ് സംശയിക്കുന്നത്.
സരസുവിന്റെ കൊല: കാമുകന്‍ ചന്ദ്രനു വേണ്ടി വലവിരിച്ച് പോലീസ്, മൂന്നു വര്‍ഷമായി കാസര്‍കോട്ട് വിവിധയിടങ്ങളില്‍ താമസിച്ചതായി കണ്ടെത്തല്‍, കഴിഞ്ഞുകൂടിയത് വ്യത്യസ്ത പേരുകളില്‍, വ്യത്യസ്ത വിലാസത്തില്‍, പോലീസ് തേടുന്നത് കൊടുംക്രിമിനലിനെയോ?

ഇയാള്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷനില്‍ ഒരു ചാരായക്കേസും നിലവിലുള്ളതായി വിവരമുണ്ട്. അന്യസംസ്ഥാന തൊഴിലാളികള്‍ പണിക്കെത്തുമ്പോള്‍ അവരില്‍ നിന്നും തിരിച്ചറിയല്‍ രേഖകളും മറ്റും ശേഖരിച്ചു വെക്കണമെന്ന് നേരത്തെ തന്നെ പോലീസ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പലരും ഇത് പാലിക്കാതിരിക്കുന്നത് ഇത്തരത്തില്‍ പ്രതികളെ കണ്ടെത്താന്‍ പോലീസിന് തലവേദനയുണ്ടാക്കുന്നു. തലയ്ക്ക് പിന്നിലേറ്റ മാരക മുറിവും നെഞ്ചിലേറ്റ ഇടിയുമാണ് സരസുവിന്റെ മരണത്തിന് കാരണമായത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 8.30 മണിയോടെയാണ് വിദ്യാനഗര്‍ ചാല റോഡിലെ ഒറ്റമുറിയില്‍ സരസുവിന്റെ മൃതദേഹം കണ്ടെത്തിയത്. മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് ഉടമയ്ക്ക് മുറിയുടെ താക്കോല്‍ ഏല്‍പിച്ച് നാട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് സരസുവനൊപ്പം താമസിക്കുകയായിരുന്ന ചന്ദ്രന്‍ പോയത്. രണ്ടു ദിവസം കഴിഞ്ഞ് മടങ്ങിയെത്താമെന്നും ഉടമയോട് പറഞ്ഞിരുന്നു. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞിട്ടും എത്താത്തതിനെ തുടര്‍ന്ന് ചന്ദ്രന്റെ ഫോണില്‍ ഉടമ ബന്ധപ്പെട്ടെങ്കിലും സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലായിരുന്നു. വ്യാഴാഴ്ച രാവിലെ പണി സാധനങ്ങള്‍ എടുക്കാനായി ഉടമ മുറിയിലെത്തി തുറന്നു നോക്കിപ്പോഴാണ് സരസുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കാസര്‍കോട് സി ഐ വി വി മനോജാണ് കേസ് അന്വേഷിക്കുന്നത്.

Related News:
സരസുവിന്റേത് ക്രൂരമായ കൊലപാതകം; തലയ്ക്ക് മാരകമായ മുറിവേറ്റു, ഒറ്റമുറി ക്വാര്‍ട്ടേഴ്‌സില്‍ മൃതദേഹം കണ്ടെത്തിയത് പൂര്‍ണ നഗ്നയായി കമ്പിളിപുതപ്പ് കൊണ്ട് മൂടിയ നിലയില്‍, കാരണം അജ്ഞാതം, കൊലയാളിയായ യുവാവിനെ തേടി പോലീസ് കര്‍ണാടകയിലേക്ക്

സരസുവിന്റെ കൊല: മുങ്ങിയ ചന്ദ്രന്‍ സിം കാര്‍ഡ് എടുത്തത് മറ്റൊരാളുടെ ഐ ഡി പ്രൂഫിലാണെന്ന് പോലീസ് കണ്ടെത്തി



സരസുവിന്റെ കൊല: പ്രതിയെ കണ്ടെത്താനാവാതെ പോലീസ്; അന്വേഷണം ഹുബ്ലിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Murder-case, Crime, Vidya Nagar, Sarasu's murder; Police investigation tighten for catching Chandran
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia