ചിന്നുവിന്റെ മരണശേഷം സന്ദേശിന് നേരെ സൈബർ ആക്രമണം നടന്നു; മരിച്ചത് കടുത്ത മാനസിക സമ്മർദ്ദത്തിലെന്ന് പൊലീസ്
● ചിന്നുവിന്റെ മരണത്തിൽ സന്ദേശിന് പ്രേരണാക്കുറ്റമില്ലെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
● ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന ചിന്നുവും സന്ദേശും ആസാദ് നഗറിലെ ക്വാർട്ടേഴ്‌സിൽ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്.
● ചിന്നുവിന്റെ കുടുംബം ആരോപണങ്ങൾ ഉന്നയിച്ചതോടെയാണ് സന്ദേശിനെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപങ്ങൾ വ്യാപകമായത്.
കാസര്‍കോട്: (KasargodVartha) ഇന്‍ഫ്‌ളുവന്‍സര്‍ ചിന്നു പാപ്പുവിന്റെ സുഹൃത്ത് സന്ദേശ് മരണം തിരഞ്ഞെടുത്തത് കടുത്ത മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് പൊലീസ്. ചിന്നുവിന്റെ മരണത്തിന് ശേഷം സന്ദേശിനെതിരെ സൈബര്‍ ആക്രമണമുണ്ടായെന്നും ഇത് ജീവൻ അവസാനിപ്പിക്കുന്നതിലേക്ക് നയിച്ചെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. ചിന്നുവിനെ മരണത്തിലേക്ക് നയിച്ചത് ആണ്‍സുഹൃത്തുമായുള്ള തര്‍ക്കമാണെന്ന് കുടുംബം ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ചിന്നുവിന്റെ മരണത്തില്‍ സന്ദേശിന്റെ പ്രേരണയില്ലെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു (09.02.2026) ചിന്നു പാപ്പുവിനെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് ഞായറാഴ്ച (15.02.2026) സന്ദേശിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കാസര്‍കോട് ചൗക്കി സ്വദേശിയാണ് സന്ദേശ്. വീടിനുള്ളില്‍ തൂങ്ങിയ നിലയിലായിരുന്നു സന്ദേശിന്റെ മൃതദേഹം കണ്ടെത്തിയത്.
സോഷ്യല്‍ മീഡിയയില്‍ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ചിന്നു പാപ്പുവിന്റെ മരണം ഞെട്ടിക്കുന്നതായിരുന്നു. തുടര്‍ച്ചയായി വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് സന്ദേശ് മുറിയിലെത്തി നോക്കിയപ്പോഴാണ് ചിന്നുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ മറ്റൊരാള്‍ക്കൊപ്പമാണ് യുവാവ് ചിന്നുവിന്റെ മുറിയിലെത്തിയത്.
പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രാവിലെ ജോലിക്ക് പോയിരുന്ന സന്ദേശ് ഇടയ്ക്ക് ചിന്നുവിനെ വിളിച്ച് നോക്കിയെങ്കിലും ഫോണ്‍ എടുത്തിരുന്നില്ല. ഉച്ചയ്ക്ക് വിളിച്ചപ്പോളും ഫോണ്‍ എടുക്കാതെ വന്നപ്പോളാണ് ഇയാള്‍ സുഹൃത്തിനെയും കൂട്ടി റൂമിലെത്തിയത്.
വളരെ കാലമായി ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്ന ചിന്നു കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ആസാദ് നഗറിലെ ക്വാട്ടേഴ്‌സില്‍ വാടകയ്ക്ക് കഴിയുകയായിരുന്നു. ചിന്നുവും സുഹൃത്തും ലിവിങ് ടുഗെതറായി വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്.
ഇയാളുമായി ചില തര്‍ക്കമുണ്ടായിരുന്നെങ്കിലും അത് പിന്നീട് പരിഹരിക്കുകയും കാസർകോട്ടെ ഹോട്ടലിൽ വന്ന് ഒരുമിച്ച് ഭക്ഷണം കഴിച്ച് തിരിച്ച് പോയതായിരുന്നു ഇതിനു ശേഷമാണ് ചിന്നു പാപ്പുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ രീതിയിലുള്ള മൊഴിയാണ് യുവാവിൽ നിന്ന് പോലീസിന് ലഭിച്ചത്. സന്ദേശിന്റെ മരണവുമായി ബന്ധപ്പെട്ട് ഒന്നും പറയാനില്ലെന്ന് ബന്ധുവായ എം ജീവൻ കാസർകോട് വാർത്തയോട് പറഞ്ഞു.
പുതിയ വാർത്തകൾ സമയബന്ധിതമായി അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. ഈ വാർത്ത ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.
Article Summary: Sandesh, friend of late influencer Chinnu Pappu, found dead in Kasaragod following severe cyber bullying and mental stress.
#KasaragodNews #CyberBullying #ChinnuPappu #Sandesh #SocialMedia #PoliceInvestigation #KeralaNews






