പോലീസുകാരെ കൈക്കൂലിക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച മണല്‍ മാഫിയ തലവന്‍ അറസ്റ്റില്‍; കൂട്ടാളി ഓടിരക്ഷപ്പെട്ടു
May 20, 2019, 09:08 IST
ആദൂര്‍: (www.kasargodvartha.com 20.05.2019) പോലീസുകാരെ കൈക്കൂലിക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച മണല്‍ മാഫിയ തലവനെ പോലീസ് അറസ്റ്റു ചെയ്തു. കുണ്ടാറിലെ അബ്ദുല്‍ മനാഫിനെ (30) യാണ് ആദൂര്‍ എസ് ഐ നിബിന്‍ ജോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ഇയാളുടെ കൂട്ടാളി മഞ്ഞംപാറയിലെ അഷ്‌റഫ് ഓടിരക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസം രാത്രി പയസ്വിനിപ്പുഴയിലെ കൊറ്റുമ്പയില്‍ നിന്ന് മണല്‍ കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് മനാഫ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസിനെ കണ്ട് ഇരുവരും ലോറിയില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. മനാഫിനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടി. അഷ്‌റഫിനെ പിടികൂടാനായില്ല. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.
കൊറ്റുമ്പയില്‍ നിന്നു മനാഫിന്റെ നേതൃത്വത്തില്‍ വന്‍ തോതില്‍ മണല്‍ കടത്തുന്നതായി നേരത്തെ തന്നെ പരാതിയുയര്‍ന്നിരുന്നു. സ്ഥിരമായി പരിശോധന നടത്തുന്ന പോലീസുകാര്‍ക്കെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച് ഒരാഴ്ച മുമ്പ് ഇയാള്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. 3,000 രൂപ കൈക്കൂലി വാങ്ങി മണല്‍ കടത്തിന് ഒത്താശ ചെയ്തുവെന്നായിരുന്നു ഇയാളുടെ പരാതി. സംഭവത്തില്‍ ജില്ലാ പൊലീസ് ചീഫ് അന്വേഷണത്തിനായി എ എസ് പി ഡി ശില്‍പയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ പരാതി വ്യാജമെന്ന് കണ്ടെത്തുകയും ഇതോടെ ഇയാളുടെ നേതൃത്വത്തിലുള്ള മണല്‍ കടത്തിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് സംഘത്തെ കുടുക്കാന്‍ പോലീസ് നടപടി സ്വീകരിക്കുകയുമായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ മനാഫിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Adoor, Crime, sand mafia, Sand mafia leader arrested
< !- START disable copy paste -->