ആദ്യം ബദിയടുക്ക പോലീസിന്റെ വാഹനത്തിലിടിച്ച ശേഷം നിര്‍ത്താതെ മരണപ്പാച്ചില്‍ നടത്തിയ മണല്‍ലോറി തടയാന്‍ ശ്രമിച്ച വിദ്യാനഗര്‍ പോലീസിന്റെ ജീപ്പും ഇടിച്ചുതെറിപ്പിച്ചു; ലോറിയും ഡ്രൈവറും കസ്റ്റഡിയില്‍
Dec 21, 2017, 11:16 IST
കാസര്‍കോട്: (www.kasargodvartha.com 21.12.2017) ആദ്യം ബദിയടുക്ക പോലീസിന്റെ വാഹനത്തിലിടിച്ച ശേഷം നിര്‍ത്താതെ മരണപ്പാച്ചില്‍ നടത്തിയ മണല്‍ലോറി തടയാന്‍ ശ്രമിച്ച വിദ്യാനഗര്‍ പോലീസിന്റെ ജീപ്പും ഇടിച്ചുതെറിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. ബദിയടുക്ക പോലീസ് വാഹനപരിശോധന നടത്തുന്നതിനിടെ സുള്ള്യ ഭാഗത്തുനിന്നും മണലുമായി വന്ന ലോറി തടയാന്‍ ശ്രമിച്ചു. എന്നാല്‍ ബദിയടുക്ക പോലീസിന്റെ വാഹനം ഇടിച്ചുമാറ്റിയ ശേഷം ലോറി നിര്‍ത്താതെ പോയി. ഇതോടെ ഈ വിവരം ബദിയടുക്ക പോലീസ് വിദ്യാനഗര്‍ പോലീസിനെ അറിയിച്ചു.
ലോറിയുടെ നമ്പറും നല്‍കി. വിദ്യാനഗര്‍ എസ് ഐ വിനോദ് കുമാറും ഒരുപോലീസുകാരനും മണല്‍ലോറിയെ പിടികൂടാനായി ജീപ്പില്‍ പുറപ്പെട്ടു. മധൂര്‍ പട് ളയിലെത്തിയതോടെ മണല്‍ലോറി കുതിച്ചുവരുന്നത് കണ്ടു. പോലീസ് ജീപ്പ് റോഡിന് കുറുകെയിട്ട് തടയാന്‍ ശ്രമിച്ചപ്പോള്‍ ഈ ജീപ്പിനെയും ഇടിച്ചുതെറിപ്പിച്ച ശേഷം ലോറി ഓട്ടം തുടര്‍ന്നു. എന്നാല്‍ ഇതിലൊന്നും ഭയക്കാതെ എസ് ഐയും പോലീസുകാരനും മണല്‍ലോറിയെ പിന്തുടരുകയും തടഞ്ഞുവെക്കുകയും ചെയ്തു.
തുടര്‍ന്ന് ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും മണല്‍ലോറി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. കര്‍ണാടക സ്വദേശിയാണ് ലോറി ഡ്രൈവര്‍. പോലീസുദ്യോഗസ്ഥരെ അപായപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ ബോധപൂര്‍വമാണ് മണല്‍ലോറി പോലീസ് വാഹനങ്ങളിലിടിച്ചതെന്നും അനധികൃത മണല്‍കടത്തിന് പുറമെ നരഹത്യാശ്രമം, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരവും കേസെടുത്തിട്ടുണ്ടെന്നും എസ് ഐ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രAധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ aഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Police, Sand-Lorry, Driver, Custody, Case, Sand lorry hits police jeep; Lorry and driver in custody,Crime.