സനല്‍ കുമാറിന്റെ കൊല; പ്രതിയായ ഡി വൈ എസ് പി ഇപ്പോഴും ഒളിവില്‍, അന്വേഷണം ക്രൈംബ്രാഞ്ച് ഐ ജി എസ് ശ്രീജിത്തിന്
Nov 11, 2018, 15:28 IST
തിരുവനന്തപുരം: (www.kasargodvartha.com 11.11.2018) നെയ്യാറ്റിന്‍കര സനല്‍ കുമാര്‍ വധക്കേസില്‍ പ്രതിയായ ഡി വൈ എസ് പി ഇപ്പോഴും ഒളിവില്‍. അതേസമയം കേസില്‍ പഴുതടച്ചുള്ള അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് ഐ ജി എസ് ശ്രീജിത്തിനെ ചുമതലപ്പെടുത്തി. ഡി ജി പി ലോക്‌നാഥ് ബെഹ്‌റയാണ് ശ്രീജിത്തിനെ കേസിന്റെ ചുമതല നല്‍കിക്കൊണ്ടുള്ള ഉത്തരവിറക്കിയത്.
വാക്കുതര്‍ക്കത്തിനൊടുവില്‍ ഡി വൈ എസ് പി ഹരികുമാര്‍ സനല്‍കുമാറിനെ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്. അതേസമയം ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കേസ് അട്ടിമറിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും സനലിന്റെ കുടുംബം ആരോപിച്ചിരുന്നു. കൊലപാതകം അപകട മരണമാക്കി മാറ്റാന്‍ പൊലീസ് ശ്രമിക്കുന്നതായി സനലിന്റെ ഭാര്യ വിജിയും ആരോപിച്ചിരുന്നു. തുടര്‍ന്ന് കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് ശ്രീജിത്തിനെ തന്നെ കേസ് ഏല്‍പിച്ചിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ഒരാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊലപാതകത്തിന് ശേഷം ഡിവൈഎസ്പി എത്തിയ തൃപ്പരപ്പിലെ ലോഡ്ജ് മാനേജരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, news, Kerala, DYSP, Murder, Top-Headlines, Crime, Sanal Kumar's murder; investigation charge for IG S Srijith
< !- START disable copy paste -->