city-gold-ad-for-blogger

Attack | നടന്‍ സെയ്ഫ് അലി ഖാന് ബാന്ദ്രയിലെ വീട്ടില്‍വെച്ച് കുത്തേറ്റു; അടിയന്തര ശസ്ത്രക്രിയ

Bollywood actor Saif Ali Khan Attacked at Mumbai Residence
Photo Credit: X/Saif Ali Khan

● മറ്റ് കുടുംബാംഗങ്ങളോടൊപ്പം ഉറങ്ങുന്നതിനിടെയായിരുന്നു സംഭവം.
● ബഹളംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ അക്രമി ഓടിപ്പോയി.
● നട്ടെല്ലിന് അടുത്തായി ഒന്നിലധികം ഗുരുതര പരുക്കുകള്‍. 

മുംബൈ: (KasargodVartha) ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് ബാന്ദ്രയിലെ വസതിയില്‍ വെച്ച് കുത്തേറ്റു. ഗുരുതരമായി പരുക്കേറ്റ താരത്തെ ആശുപത്രിയില്‍ എത്തിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

നടന്റെ ബാന്ദ്ര വെസ്റ്റിലെ വീട്ടില്‍ കവര്‍ച്ച നടത്താന്‍ അതിക്രമിച്ച് കയറിയ മോഷ്ടാവാണ് വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെ നടനെ കുത്തിയതെന്നാണ് വിവരം. മറ്റ് കുടുംബാംഗങ്ങളോടൊപ്പം ഉറങ്ങുന്നതിനിടെയായിരുന്നു സംഭവം. ബഹളംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്ടാവ് ഓടിപ്പോയതായി പൊലീസ് പറഞ്ഞു. കേസ് റജിസ്റ്റര്‍ ചെയ്‌തെന്നും പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും ബാന്ദ്ര പൊലീസ് അറിയിച്ചു. 

സെയ്ഫിന് എന്തുമാത്രം പരുക്കുണ്ട് എന്നതിനെപ്പറ്റി പൂര്‍ണവിവരം ലഭ്യമായിട്ടില്ലെന്നും മുംബൈ ക്രൈംബ്രാഞ്ച് സമാന്തര അന്വേഷണം നടത്തുന്നതായും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഒന്നിലേറെ സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം, വീട്ടിലുണ്ടായത് കവര്‍ച്ച ശ്രമമാണോ എന്ന് സ്ഥിരീകരിക്കാന്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസ് പറയുന്നു. 

'വീട്ടില്‍ അജ്ഞാതനായ ഒരാള്‍ ആക്രമിച്ചതിനെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്നരയോടെയാണു സെയ്ഫിനെ ആശുപത്രിയില്‍ കൊണ്ടുവന്നത്. ആറ് മുറിവുകളുണ്ട്. ഇതില്‍ രണ്ടെണ്ണം ഗുരുതരമാണ്. നട്ടെല്ലിന് അടുത്തായി ഒന്നിലധികം പരുക്കുകളുണ്ട്. കഴുത്തിലും കുത്തേറ്റു. അഞ്ചരയോടെ തുടങ്ങിയ ശസ്ത്രക്രിയ തുടരുകയാണ്. ന്യൂറോസര്‍ജന്‍, കോസ്‌മെറ്റിക് സര്‍ജന്‍ എന്നിവരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തുന്നത്. ഇതിനുശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂ'- നടന്‍ ചികിത്സയിലുള്ള ലീലാവതി ആശുപത്രി സിഒഒ ഡോ.നീരജ് ഉറ്റാമനി പറഞ്ഞു.

2012ല്‍ വിവാഹിതരായ കരീന കപൂറും സെയ്ഫും മുംബൈയിലെ ബാന്ദ്ര വെസ്റ്റിലെ സത്ഗുരു ശരണ്‍ കെട്ടിടത്തിലാണ് താമസം. മക്കളായ തൈമൂര്‍ (8), ജെഹ് (4) എന്നിവരാണ് കൂടെയുള്ളത്.
#saifalikhan #bollywood #attack #mumbai #crime #india

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia