city-gold-ad-for-blogger

സഹോദയ കലോത്സവത്തിനിടെ കൂട്ടത്തല്ല്; വിദ്യാർത്ഥികൾക്കും അധ്യാപികമാർക്കും പരിക്ക്, 7 പേർക്കെതിരെ കേസ്

Students injured during Sahodaya Kalolsavam brawl in Kasaragod
Photo: Special Arrangement

● പെൺകുട്ടികൾ ഉൾപ്പെടെ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.
● തലയിടിച്ച് വീണ ഒരു അധ്യാപികയെക്കുറിച്ചും വിവരമുണ്ട്.
● സംഭവത്തിൽ കണ്ടാലറിയാവുന്ന ഏഴ് പേർക്കെതിരെ മേൽപ്പറമ്പ പോലീസ് കേസെടുത്തു.
● പരിക്കേറ്റവരെ ചെങ്കള നായനാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
● പുറത്തുനിന്നെത്തിയവരാണ് അക്രമത്തിന് പിന്നിലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

ചട്ടഞ്ചാൽ: (KasargodVartha) പരവനടുക്കം ആലിയ സീനിയർ ഹയർ സെക്കൻഡറി സ്കൂൾ കോമ്പൗണ്ടിൽ വ്യാഴാഴ്ച നടന്ന ജില്ലാതല സഹോദയ കലോത്സവത്തിനിടെ കൂട്ടത്തല്ലും സംഘർഷവും. മത്സരങ്ങൾ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് വൻ സംഘർഷം അരങ്ങേറിയത്.

അക്രമത്തിൽ പെൺകുട്ടികൾ ഉൾപ്പെടെ നിരവധി വിദ്യാർത്ഥികൾക്കും അധ്യാപികമാർക്കും പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്നവർ ഉൾപ്പെടെ 7 പേർക്കെതിരെ മേൽപ്പറമ്പ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കോളിയടുക്കം അപ്സര സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ തായൽ മൗവ്വലിലെ മുഹമ്മദ് ഇസുനുൽ ഹസീൻ (17), ചെമ്മനാട് കൊമ്പനടുക്കത്തെ ഹനാൻ ഫാത്തിമ (16), അബ്ദുല്ല നൂഹ് (14), സൽമാൻ (15), ഫാസിൽ, ഹബീബ് എന്നിവരുൾപ്പെടെ നിരവധി വിദ്യാർത്ഥികൾക്കും അധ്യാപികമാർക്കും പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ ചെങ്കള നായനാർ ആശുപത്രിയിലും മറ്റുമായി പ്രവേശിപ്പിച്ചു.

ആശുപത്രിയിൽ ചികിത്സയിലുള്ള ഹസീൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ടാലറിയാവുന്ന ഏഴ് പേർക്കെതിരെ പോലീസ് കേസെടുത്തത്. വ്യാഴാഴ്ച വൈകീട്ടാണ് അക്രമം ഉണ്ടായത്. സ്കൂളിന് പുറത്ത് നിന്നെത്തിയ ചിലരായിരുന്നു അക്രമത്തിൽ പങ്കെടുത്തതെന്ന് പരിക്കേറ്റവർ പറയുന്നു. ഒരു അധ്യാപിക തലയിടിച്ച് വീണതായും വിവരമുണ്ട്.

രണ്ട് കുട്ടികൾ തമ്മിൽ അടി നടന്നതാണ് സംഘർഷത്തിന് തുടക്കം. ടീച്ചർമാർ ഇടപെട്ട് പ്രശ്നം തീർത്തിരുന്നു. ‘ഇതിന്റെ ചുവട് പിടിച്ച് പുറത്തുനിന്നും എത്തിയവരാണ് കുഴപ്പം ഉണ്ടാക്കിയത്’ എന്ന് പരിക്കേറ്റ വിദ്യാർത്ഥികൾ കാസർകോട് വാർത്തയോട് പറഞ്ഞു.

സഹോദയ കലോത്സവത്തിനിടെയുണ്ടായ കൂട്ടത്തല്ല് ഞെട്ടലുളവാക്കുന്നു. കലോത്സവ വേദികളിലെ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ടോ?  നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക. 

Article Summary: Mass brawl at Sahodaya Kalolsavam injures students and teachers; seven booked.

#SahodayaKalolsavam #KasaragodNews #SchoolViolence #StudentClash #KeralaPolice #Chattanchal

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia