സാബിത്ത് വധം: വിചാരണ അവസാന ഘട്ടത്തില്‍; പ്രതികളെ സാക്ഷി തിരിച്ചറിഞ്ഞു, ഇനി വിസ്തരിക്കാനുള്ളത് ഒരു സാക്ഷിയെ മാത്രം
Oct 19, 2018, 19:36 IST
കാസര്‍കോട്: (www.kasargodvartha.com 19.10.2018) പ്രമാദമായ മീപ്പുഗിരിയിലെ സാബിത്ത് കേസ് വിചാരണ അവസാന ഘട്ടത്തില്‍. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുന്നത്. മൊത്തമുള്ള 58 സാക്ഷികളില്‍ 57 പേരേ കോടതി വിസ്തരിച്ചു. മറ്റൊരു സാക്ഷിയായ സി.ഐ. സുനില്‍കുമാറിനെ 24 ന് വിസ്തരിക്കും.
2013 ജൂലൈ ഏഴിന് രാവിലെ 11.30 മണിയോടെ നുളളിപ്പാടി ജെ.പി കോളനി പരിസരത്ത് വെച്ചാണ് സുഹൃത്ത് മീപ്പുഗിരിയിലെ റഹീസിനൊപ്പം (23) ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ തടഞ്ഞ് നിര്‍ത്തി സാബിത്തി(18) നെ ഏഴംഗ സംഘം കുത്തി കൊലപ്പെടുത്തിയത്. ബൈക്കോടിച്ചത് സാബിത്തായിരുന്നു. സംഭവത്തില്‍ റഹീസിനും സാരമായി പരിക്കേറ്റിരുന്നു.
ജെ.പി.കോളനിയിലെ അക്ഷയ് (19), വൈശാഖ് (22) തുടങ്ങി ഏഴ് പേരെ അന്നത്തെ ഡി.വൈ.എസ്.പി.യായിരുന്ന മോഹനചന്ദ്രന്‍ നായര്‍, സി.ഐ.സുനില്‍കുമാര്‍, എസ്.ഐ. ഉത്തംദാസ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. സാമുദായിക സംഘര്‍ഷമുണ്ടാക്കാനായിരുന്നു കൊലപാതകം നടത്തിയതെന്നായിരുന്നു കുറ്റപത്രത്തില്‍ പറയുന്നത്. പ്രതികളെ ഒന്നാം സാക്ഷിയായ റഹീസ് കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു.
പരിയാരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിദഗ്ദ്ധന്‍ ഡോ. ഗോപാലകൃഷ്ണന്‍ കുത്താനുപയോഗിച്ച കത്തിയും കോടതിയില്‍ തിരിച്ചറിഞ്ഞു. പ്രോസിക്യൂഷനു വേണ്ടി അഡ്വ.എ. മുഹമ്മദ് ആലപ്പുഴ, സര്‍ജി ജോസഫ് തോമസ് എന്നിവരും പ്രതിഭാഗത്തിന് വേണ്ടി അഡ്വ.പി.എസ്. ശ്രീധരന്‍ പിള്ള, അഡ്വ. ജോസ് എന്നിവര്‍ ഹാജരായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Murder-case, Crime, Police, court, Accuse, Choori, Sabith murder; Trial in Final stage
< !- START disable copy paste -->