city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അധ്യാപിക രൂപശ്രീയുടെ മരണം കൊലപാതകം; സഹപ്രവര്‍ത്തകനായ ചിത്രകലാ അധ്യാപകനും കാർ ഡ്രൈവറും അറസ്റ്റില്‍

മഞ്ചേശ്വരം: (www.kasargodvartha.com 24.01.2020) മഞ്ചേശ്വരം മിയാപദവ് കടപ്പുറത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അധ്യാപിക രൂപശ്രീ (44)യുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞതോടെ പ്രതികളായ സഹപ്രവര്‍ത്തകനായ ചിത്രകലാ അധ്യാപകനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റു ചെയ്തു. ഇതേ സക്കൂളിലെ ചിത്രകലാ അധ്യാപകനായ വെങ്കിട്ട രമണ കാരന്തര (50), കാർ ഡ്രൈവർ നിരഞ്ജൻ എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

അധ്യാപികയെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം കടലില്‍ തള്ളുകയായിരുന്നുവെന്ന വിവരമാണ് പുറത്ത് വരുന്നത്. ഇയാളുടെ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ നിന്നും രൂപശ്രീയുടെ എന്ന് കരുതുന്ന മുടി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതേ കാറിലാണ് മൃതദേഹം കടല്‍ക്കരയില്‍ എത്തിച്ച് കടലില്‍ തള്ളിയതെന്ന സൂചനയാണ് പുറത്ത് വരുന്നത്.

അധ്യാപിക രൂപശ്രീയുടെ മരണം കൊലപാതകം; സഹപ്രവര്‍ത്തകനായ ചിത്രകലാ അധ്യാപകനും കാർ ഡ്രൈവറും അറസ്റ്റില്‍

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്‌കൂളില്‍ പോയ രൂപശ്രീയെ കാണാതായത്. വെള്ളിയാഴ്ച ഭാര്യയെ കാണാനില്ലെന്ന് ഭര്‍ത്താവ് മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയിരിന്നു. ഇവരെ കണ്ടെത്താന്‍ അന്വേഷണം നടക്കുന്നതിനിടെ ശനിയാഴ്ച രാവിലെ പെര്‍വാഡ് കടപ്പുറത്താണ് രൂപശ്രീയുടെ മൃതദേഹം കരയ്ക്കടിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തലമുടി പൂര്‍ണമായി കൊഴിഞ്ഞ നിലയില്‍ വിവസ്ത്രയായ  നിലയിലായിരുന്നു മൃതദേഹം.

അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ വിദഗ്ദ്ധ പോസ്റ്റ്‌മോര്‍ട്ടത്തില്‍ മുങ്ങിമരണമാണെന്ന് കണ്ടെത്തിയിരുന്നു. ആദ്യം മഞ്ചേശ്വരം പോലീസ് അന്വേഷിച്ച കേസ് ബന്ധുക്കള്‍ കൊലപാതകമാണെന്ന് ആരോപിച്ചതിനെ തുടര്‍ന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്.

കാണാതായ ദിവസം സ്വന്തം സ്‌കൂട്ടറില്‍ രൂപശ്രീ മഞ്ചേശ്വരം ഭാഗത്തേക്ക് പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. രൂപശ്രീയെ അധ്യാപകന്‍ കാറില്‍ പിന്തുടര്‍ന്നതും സിസിടിവി ദൃശ്യത്തില്‍ നിന്നും വ്യക്തമായിരുന്നു. അധ്യാപകനും രൂപശ്രീയും അടുപ്പത്തിലായിരുന്നുവെന്ന് ഇവര്‍ക്ക് രൂപശ്രീയില്‍ ഉണ്ടായ സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.

അധ്യാപിക രൂപശ്രീയുടെ മരണം കൊലപാതകം; സഹപ്രവര്‍ത്തകനായ ചിത്രകലാ അധ്യാപകനും കാർ ഡ്രൈവറും അറസ്റ്റില്‍

അധ്യാപിക രൂപശ്രീയുടെ മരണം കൊലപാതകം; സഹപ്രവര്‍ത്തകനായ ചിത്രകലാ അധ്യാപകനും കാർ ഡ്രൈവറും അറസ്റ്റില്‍


 

Keywords:  Kerala, Manjeshwaram, kasaragod, news, Crime, Rupasri's death: Coworker arrested 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia