നാടിനെ നടുക്കി റിട്ട. അധ്യാപികയുടെ കൊല; മുഖംമൂടി ധരിച്ച കൊലയാളികള്‍ ഹിന്ദി സംസാരിച്ചതായി വെട്ടേറ്റ ഭര്‍ത്താവിന്റെ മൊഴി
Dec 14, 2017, 11:30 IST
ചീമേനി: (www.kvartha.com 14.12.2017) മുഖംമൂടി ധരിച്ചെത്തിയ കവര്‍ച്ചാ സംഘം റിട്ട. അധ്യാപികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം നാടിനെ നടുക്കി. ബുധനാഴ്ച രാത്രി 10 മണിയോടെയാണ് പ്രദേശത്തെ ഒന്നടങ്കം നടുക്കിയ ക്രൂരമായ കൊലപാതകം നടന്നത്. ചീമേനി പുലിയന്നൂര്‍ സ്‌കൂളിന് സമീപത്തെ പി.വി ജാനകി (65)യെയാണ് മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
ജാനകിയുടെ ഭര്‍ത്താവും റിട്ട. അധ്യാപകനുമായ കൃഷ്ണനെ (72) ഗുരുതരമായ പരിക്കുകളോടെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വീട്ടില്‍ നിന്ന് 60,000 രൂപയും ഒരു മോതിരവും കവര്‍ച്ച ചെയ്ത ശേഷമാണ് കൊലയാളികള്‍ തിരിച്ചുപോയത്. സംഭവവുമായി ബന്ധപ്പെട്ട് ചീമേനി പോലീസ് കൊലക്കുറ്റത്തിന് കേസെടുക്കുകയും നീലേശ്വരം സി ഐയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരികയുമാണ്.
കഴുത്തിന് വെട്ടേറ്റ നിലയില്‍ ഗുരുതരാവസ്ഥയിലാണ് കൃഷ്ണന്‍ ആശുപത്രിയില്‍ കഴിയുന്നത്. ചീമേനി സ്‌കൂളിന് സമീപത്തെ ഒറ്റപ്പെട്ട വീട്ടിലാണ് ജാനകിയും കൃഷ്ണനും താമസിച്ചുവന്നത്. സമീപത്ത് വീടുകളില്ല. കൃഷ്ണന്‍- ജാനകി ദമ്പതികള്‍ക്ക് നാല് മക്കളാണുള്ളത്. ഇവരെല്ലാം വെവ്വേറെയാണ് താമസം. അതുകൊണ്ടുതന്നെ കൃഷ്ണനും ജാനകിയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ഈ അവസരം മുതലെടുത്താണ് രാത്രി മോഷ്ടാക്കള്‍ വീട്ടിലേക്ക് കടന്നത്. സംഘത്തിന്റെ ആക്രമണത്തിനിരയായതിനെ തുടര്‍ന്ന് കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ ജാനകി പിടഞ്ഞുമരിക്കുകയായിരുന്നു.
കൃത്യത്തിനു ശേഷം പണവും മോതിരവുമായി സംഘം സ്ഥലം വിട്ടതോടെ കൃഷ്ണന്‍ തന്നെയാണ് വിവരം ചീമേനി പോലീസ് സ്‌റ്റേഷനില്‍ ഫോണില്‍ വിളിച്ചറിയിച്ചത്. പോലീസ് സ്ഥലത്തെത്തി കൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റുകയാണുണ്ടായത്. മുഖംമൂടി ധരിച്ചെത്തിയ സംഘം ഹിന്ദിയാണ് സംസാരിച്ചതെന്ന് കൃഷ്ണന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇപ്പോള്‍ അന്വേഷണം നടത്തിവരുന്നത്. ഗുരുതരമായി പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നതിനാല്‍ കൃഷ്ണന്റെ വിശദമായ മൊഴി രേഖപ്പെടുത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ലഭ്യമായ തെളിവുകള്‍ വെച്ച് നോക്കുമ്പോള്‍ അന്യസംസ്ഥാനക്കാരാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Related News:
റിട്ട. അദ്ധ്യാപികയെ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി ; ഭര്‍ത്താവിനും കഴുത്തിന് വെട്ടേറ്റു, 60,000 രൂപയും മോതിരവും കവര്‍ന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Murder, Police, Top-Headlines, Crime, Rtd. Teacher's murder; police investigation started