വെള്ളം ചോദിച്ച് കടയിലെത്തിയ അജ്ഞാതന്‍ റിട്ട. അധ്യാപികയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞു; തിരച്ചിലില്‍ കടയുടെ സമീപത്തു നിന്നും താലിയും കൊളുത്തും കണ്ടെത്തി
Jul 2, 2018, 10:52 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.07.2018) വെള്ളം ചോദിച്ച് കടയിലെത്തിയ അജ്ഞാതന്‍ റിട്ട. അധ്യാപികയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞു. വിവരമറിഞ്ഞെത്തിയ പോലീസ് നടത്തിയ തിരച്ചിലില്‍ കടയുടെ സമീപത്തു നിന്നും താലിയും കൊളുത്തും കണ്ടെത്തി. കുശാല്‍ നഗറിലെ റിട്ട. അധ്യാപിക അമ്മിണിയുടെ അഞ്ചു പവന്റെ താലിമാലയാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതു മണിയോടെയാണ് സംഭവം.
വീടിന് സമീപത്തു തന്നെ സ്ഥിതിചെയ്യുന്ന കടയില്‍ ഭര്‍ത്താവ് കൃഷ്ണന്‍ ഭക്ഷണം കഴിക്കാന്‍ പോയതിനാല്‍ അമ്മിണി നില്‍ക്കുകയായിരുന്നു. ഈ സമയത്താണ് വെള്ളം ചോദിച്ച് അജ്ഞാതനായ യുവാവെത്തിയത്. ബിസ്‌ക്കറ്റും വേണമെന്ന് പറഞ്ഞു. ഇതെടുക്കാനായി തിരിഞ്ഞപ്പോഴാണ് കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ച് ഓടിരക്ഷപ്പെട്ടത്.
കറുത്ത പാന്റ്‌സും ടീഷര്‍ട്ടുമാണ് യുവാവ് ധരിച്ചിരുന്നതെന്ന് അമ്മിണി പോലീസിനോട് പറഞ്ഞു. മോഷ്ടാവ് ഓടുമ്പോള്‍ വീണതാകാം മാലയുടെ കൊളുത്തും താലിയുമെന്നാണ് സംശയിക്കുന്നത്. പ്രതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, gold, Gold chain, Crime, Robbery, Police, Investigation, Rtd Teacher's gold chain snatched by youth
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, gold, Gold chain, Crime, Robbery, Police, Investigation, Rtd Teacher's gold chain snatched by youth
< !- START disable copy paste -->