വീണ്ടും കൊല; പാലക്കാട്ട് ആര് എസ്എസ് നേതാവ് വെട്ടേറ്റ് മരിച്ചു
Apr 16, 2022, 14:45 IST
പാലക്കാട്: (www.kasargodvartha.com 16.04.2022) നഗരത്തില്‍ വീണ്ടും കൊലപാതകം അരങ്ങേറി. ആര്‍എസ്എസ് നേതാവിനെ മൂന്ന് ബൈകുകളിലായെത്തിയ സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. മേലാമുറിയിലെ എസ് കെ ശ്രീനിവാസനാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ശ്രീനിവാസന്റെ കടയില്‍ കയറി ശനിയാഴ്ച ഉച്ചയ്ക്ക് 1.10 മണിയോടെയാണ് അക്രമികള്‍ വെട്ടിയത്.
ശ്രീനിവാസന് സജീവ ബിജെപി പ്രവര്‍ത്തകനും ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖുമാണ്. വെട്ടേറ്റ് ചോരയില്‍ കുളിച്ച് കിടന്ന ശ്രീനിവാസനെ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് തങ്കം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൊലയ്ക്ക് പിന്നില്‍ എസ്ഡിപിഐ ആണെന്ന് ബിജെപി ജില്ലാ നേതൃത്വം ആരോപിക്കുന്നു.
അഞ്ചംഗസംഘമാണ് കൊലയാളി സംഘത്തിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അതേ സമയം തന്നെ പാലക്കാട് കൊടുന്തറപ്പള്ളിയില് ഒരു ബിജെപി പ്രവര്ത്തകന് കൂടി വെട്ടേറ്റിട്ടുണ്ട്.
പാലക്കാട് എസ്ഡിപിഐ പ്രവര്ത്തകന് സുബൈര്‍ കൊല്ലപ്പെട്ട് 24 മണിക്കൂര്‍ പിന്നിടുമ്പോഴാണ് രണ്ടാമത്തെ കൊല നടന്നത്. പിതാവിനോടൊപ്പം ബൈകില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് കാറിടിച്ച് വീഴ്ത്തി സുബൈറിനെ വെട്ടിക്കൊല്ലുകയായിരുന്നു.
കൊലപാതകത്തെ തുടര്‍ന്ന് സംസ്ഥാനത്താകെ കനത്ത ജാഗ്രതയ്ക്ക് ഡിജിപി നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും പൊലീസിന്റെ സാനിധ്യമുള്ളപ്പോള് തന്നെയാണ് വീണ്ടും കൊലപാതകം അരങ്ങേറിയത്.
Keywords: Palakkad,Kerala,news,Top-Headlines,Death,Murder,Attack,Bike,Criminal-gang,SDPI,Crime,BJP,RSS,Police,RSS Leader killed in Palakkad.
< !- START disable copy paste -->