Court Verdict | ആർഎസ്എസ് നേതാവ് അശ്വിനി കുമാർ വധക്കേസ്: ഒരാൾ കുറ്റക്കാരൻ, 13 പേരെ വെറുതെവിട്ടു
● കേസിലെ പ്രതി എം.വി മർസൂഖിന് ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും.
● പാരലല്‍ കോളജില്‍ അധ്യാപകനായിരുന്നു അശ്വിനികുമാർ.
തലശ്ശേരി: (KasargodVartha) കണ്ണൂരിൽ ആർഎസ്എസ് നേതാവായിരുന്ന അശ്വിനി കുമാറിനെ കുത്തിക്കൊന്ന കേസിൽ ഒരു പ്രതിയെ മാത്രം കുറ്റക്കാരനായി കണ്ടെത്തിയ വിധി, തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി പ്രഖ്യാപിച്ചു. എൻ ഡി എഫ് പ്രവർത്തകാരായിരുന്ന മറ്റു പതിമൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു. കേസിലെ പ്രതി എം.വി മർസൂഖിന് ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും.
2005 മാർച്ച് പത്തിനായിരുന്നു ആർ.എസ്.എസ് നേതാവ് ഇരിട്ടി കീഴൂരിലെ അശ്വനി കുമാറിനെ (27) കൊലപ്പെടുത്തിയത്. 10.45ന് കണ്ണൂരില്‍ നിന്നും പേരാവൂരിലേക്ക് പോവുകയായിരുന്ന പ്രേമ ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന അശ്വിനികുമാറിനെ ഇരിട്ടി പയഞ്ചേരി മുക്കില്‍വെച്ച് തടഞ്ഞു നിർത്തി ജീപ്പിൽ എത്തിയ പ്രതികൾ കുത്തിക്കൊന്നതായി പോലീസ് പറയുന്നു. പാരലല്‍ കോളജില്‍ അധ്യാപകനായിരുന്നു അശ്വിനികുമാർ.
2009 ജൂലൈ 31ന് 14 എൻഡിഎഫ് പ്രവർത്തകർക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 2018ൽ വിചാരണ ആരംഭിച്ചു.പോലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്നും വിധിക്കെതിരെ അപ്പീൽ നൽകുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
#AshwiniKumar #RSS #MurderCase #CourtVerdict #Kannur #LegalNews