Cash Seized | മയക്കുമരുന്ന് കടത്ത് പിടികൂടാന്‍ പോയ പൊലീസിന് കിട്ടിയത് കാറില്‍ കടത്തിയ 8.89 ലക്ഷം രൂപ
Aug 11, 2022, 20:37 IST
ഉപ്പള: (www.kasargodvartha.com) മയക്കുമരുന്ന് കടത്ത് പിടികൂടാന്‍ പോയ പൊലീസിന് കിട്ടിയത് കാറില്‍ കടത്തിയ 8.89 ലക്ഷം രൂപ. ഇനോവ കാറില്‍ കടത്തിയ 8,89,580 രൂപയുമായി മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസിക്കുന്നയാളെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു.
മഞ്ചേശ്വരം എസ് ഐ എന്‍ അന്‍സാറും സംഘവും മയക്കുമരുന്ന് പിടിക്കാനായി വാഹന പരിശോധന നടത്തുന്നതിനിടെയാണ് മണ്ണംകുഴിയില്‍ വെച്ച് ഇനോവ കാറില്‍ സൂക്ഷിച്ച പണം കണ്ടെത്തിത്. കസ്റ്റഡിയില്‍ എടുത്ത കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്. കുഴല്‍പ്പണ ഇടപാട് സംഘത്തിലെ കണ്ണിയാണ് പിടിയിലായതെന്നാണ് പൊലീസ് സംശയിക്കുന്നത്. പിടികൂടിയ പണം കോടതിയില്‍ ഹാജരാക്കി.

Keywords: News, Kerala, Kasaragod, Top-Headlines, Seized, Cash, Police, Custody, Investigation, Crime, Rs 8.89 Lakh Seized.
< !- START disable copy paste -->