city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പഴയ എസ് പി ഓഫീസ് കെട്ടിടത്തിലെ കവര്‍ച്ച; 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 26.04.2019) കാസര്‍കോട്ടെ പഴയ എസ് പി ഓഫീസില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളെ പോലീസ് അറസ്റ്റു ചെയ്തു. സേലം കളകൂറിശ്ശി ബൃതിമങ്കലം സ്വദേശിനികളും കാസര്‍കോട് ചൂരിപള്ളി ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരുമായ പാര്‍വ്വതി (40), ഹംസവല്ലി (30) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

പുലിക്കുന്ന് പഴയ എസ് പി ഓഫീസ് കെട്ടിടത്തിലാണ് കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നത്. ഇവിടെ സൂക്ഷിച്ച ജില്ലാ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ (ഡി സി ആര്‍ ബി) പഴയ ഫയലുകളാണ് കടത്തികൊണ്ടുപോയത്. നിരവധി ഫയലുകള്‍ പ്ലാസ്റ്റിക്ക് ചാക്കിലാക്കിയ ശേഷം കെട്ടിടത്തിന്റെ വളപ്പിലും സമീപത്തെ റോഡിലും ഉപേക്ഷിച്ച നിലയിലും കണ്ടെത്തിയിരുന്നു. കെട്ടിടത്തിന്റെ സമീപത്തെ ഇറിഗേഷന്‍ വകുപ്പ് ഓഫീസിലെ ജീവനക്കാര്‍ ശബ്ദം കേട്ട് എത്തിയപ്പോഴാണ് ഫയലുകള്‍ കടത്തിയതായി കണ്ടെത്തിയത്.

ദ്രവിച്ച് തകരാറിലായ ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലെ മുറിയില്‍ സൂക്ഷിച്ചതായിരുന്നു ഫയലുകള്‍. വാതില്‍ തുറന്ന് അകത്ത് കടന്ന ശേഷം ഫയലുകള്‍ മുഴുവനും പ്ലാസ്റ്റിക്ക് ചാക്കിലാക്കിയ ശേഷം പുറത്തേക്കെത്തിക്കുകയായിരുന്നു. ഇവിടെ നിന്നുമാണ് കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് രണ്ടംഗ സംഘം പിടിയിലായത്. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

പഴയ എസ് പി ഓഫീസ് കെട്ടിടത്തിലെ കവര്‍ച്ച; 2 പേര്‍ അറസ്റ്റില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Crime, arrest, Police, pulikunnu, Robbery of Old SP office; 2 arrested
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia