വീടുകള്‍ കുത്തിതുറന്ന് സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍
May 8, 2017, 11:33 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 08.05.2017) കാഞ്ഞങ്ങാട്ടും പരിസരങ്ങളിലുമായി വീടുകള്‍ കുത്തിതുറന്ന് കവര്‍ച്ചകള്‍ നടത്തിയ കേസിലെ മുഖ്യ പ്രതി പോലീസ് കസ്റ്റഡിയില്‍. ഏപ്രില്‍ 21ന് കൊട്രച്ചാലിലെ മുന്‍ ഡി വൈ എസ് പി പരേതനായ പ്രഭാകരന്റെ വീട്ടില്‍ നിന്നും 85,000 രൂപയുടെ സ്വര്‍ണാഭരണങ്ങളും, ഒഴിഞ്ഞവളപ്പിലെ ഫസീലയുടെ വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ ഉള്‍പെടെ 10 ലക്ഷത്തോളം രൂപയുടെ മുതലുകളും ഞാണിക്കടവിലെ പ്രവാസി ഇന്ദുലാലിന്റെ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രധാന പ്രതിയായ മട്ടന്നൂര്‍ സ്വദേശിയെ കണ്ണൂര്‍ ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.
കഴിഞ്ഞ ഒക്‌ടോബര്‍ ഏഴിന് പുലര്‍ചെ അതിഞ്ഞാലിലെ എം അസിനാറിന്റെ ഉടമസ്ഥതയിലുള്ള അതിഞ്ഞാല്‍ സൂപ്പര്‍മാര്‍ക്കറ്റ് കുത്തിത്തുറന്ന് കാല്‍ലക്ഷം രൂപയും അയ്യായിരത്തോളം രൂപയുടെ സാധനങ്ങളും കവര്‍ച്ച ചെയ്തതും ഇയാള്‍ തന്നെയാണെന്ന് വ്യക്തമായിട്ടുണ്ട്. കവര്‍ച്ചക്കെത്തിയ രണ്ട് യുവാക്കളുടെ ദൃശ്യങ്ങള്‍ അന്ന് സൂപ്പര്‍മാര്‍ക്കറ്റിലെ സി സി ടിവി ക്യാമറയില്‍ കുടുങ്ങിയിരുന്നു. ഞാണിക്കടവ് കുറുന്തൂര്‍ റോഡിലെ പി അനീഷിന്റെ കെ എല്‍ 14 സി 4860 നമ്പര്‍ മോട്ടോര്‍ ബൈക്കും കവര്‍ന്നിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kasaragod, News, Kanhangad, Case, Robbery, Police, Gold, House, Bike.