city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പോലീസ് സേവനം ഉത്സവ- ഉറൂസ് നഗരികളില്‍; മുതലെടുത്ത് കവര്‍ച്ചാ സംഘം വിലസുന്നു

കാസര്‍കോട്: (www.kasargodvartha.com 05.03.2018) ക്ഷേത്രങ്ങളിലും പള്ളികളിലും ആഘോഷ പരിപാടികള്‍ നടക്കുന്ന സമയം മുതലെടുത്ത് കവര്‍ച്ചക്കാര്‍ സൈ്വര്യവിഹാരം നടത്തുന്നു. പോലീസിന്റെ സേവനം രാത്രികാലങ്ങളില്‍ ഉത്സവ- ഉറൂസ് നഗരികളില്‍ വേണ്ടി വരുന്നതിനാല്‍ രാത്രികാല പട്രോളിംഗ് നടത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഈ അവസരം മുതലെടുത്ത് കവര്‍ച്ചക്കാര്‍ വീടുകളും സ്ഥാപനങ്ങളും കൊള്ളയടിക്കുകയാണ്.

നാടിനെ നടുക്കിയ കൊലപാതക കേസുകളില്‍ പ്രതികളെ പിടികൂടിയതിന്റെ അഭിമാനവുമായി തലയുയര്‍ത്തി നില്‍ക്കുന്ന പോലീസിന് കവര്‍ച്ചകള്‍ പെരുകുന്നത് തലവേദന സൃഷ്ടിക്കുന്നുണ്ട്. കവര്‍ച്ചാ കേസുകള്‍ പെരുകിയതോടെ ഇതിന്റെ പിറകെ പോകേണ്ട അവസ്ഥയിലാണ് പോലീസ്. ക്ഷേത്രങ്ങളിലെ അയ്യപ്പന്‍ വിളക്ക്, കളിയാട്ട മഹോത്സവം തുടങ്ങിയ ആഘോഷ പരിപാടികള്‍ക്കും പള്ളികളിലെ ഉറൂസുകള്‍ക്കും വീടുകള്‍ പൂട്ടി കുടുംബസമേതം ആളുകള്‍ പോകുമ്പോള്‍ പൂട്ടിയിട്ട വീടുകള്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തുന്ന സംഭവങ്ങളാണ് വ്യാപകമായിരിക്കുന്നത്.

ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി കളത്തൂരില്‍ ഗള്‍ഫുകാരന്റെ വീട്ടില്‍ നടന്ന കവര്‍ച്ച ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്. മുമ്പ് ജില്ലയില്‍ നടന്ന കവര്‍ച്ചയ്ക്ക് സമാനമാണ് ഇവിടെ നടന്ന കവര്‍ച്ച. കുടുംബം വീടുപൂട്ടി മതപ്രഭാഷണത്തിന് പോയ സമയത്തായിരുന്നു 35 പവന്‍ സ്വര്‍ണവും 35,000 രൂപയും കവര്‍ച്ച ചെയ്യപ്പെട്ടത്. ജില്ലയില്‍ ഈയിടെ കവര്‍ച്ച നടത്തുക എന്ന ലക്ഷ്യത്തോടെയെത്തിയ സംഘം കൊലപ്പെടുത്തിയത് രണ്ട് വീട്ടമ്മമാരെയാണ്. ഒരാഴ്ച മുമ്പാണ് പണത്തിനു വേണ്ടി കുമ്പളപ്പള്ളിയിലെ ചിണ്ടനെ തലക്കടിച്ച് കൊലപ്പെടുത്തിയത്. ഈ കേസുകളിലെ പ്രതികളെ പിടികൂടിയെങ്കിലും കവര്‍ച്ച ആവര്‍ത്തിക്കപ്പെടുന്നത് ഭയാശങ്കകള്‍ സൃഷ്ടിക്കുന്നു.

ഉദുമ മുതിയക്കാലില്‍ രണ്ട് വീടുകളില്‍ നടന്ന കവര്‍ച്ചാ കേസുകളില്‍ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. 2017 ജനുവരിയില്‍ പെരിയാട്ടടുക്കത്തെ ദേവകിയെ കൊലപ്പെടുത്തിയത് കവര്‍ച്ച ലക്ഷ്യമിട്ടാണെന്ന സംശയം നിലനിന്നിരുന്നു. ഈ കേസിലും പ്രതികളെ കണ്ടെത്താനായിട്ടില്ല. കുടുംബങ്ങളുടെ ജാഗ്രതകുറവും കവര്‍ച്ചയ്ക്ക് സാഹചര്യമൊരുക്കുന്നു.
പോലീസ് സേവനം ഉത്സവ- ഉറൂസ് നഗരികളില്‍; മുതലെടുത്ത് കവര്‍ച്ചാ സംഘം വിലസുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Robbery, Police, Investigation, Robbery increased in Kasaragod
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia