ക്ഷേത്ര ഭണ്ഡാരം കുത്തിതുറന്ന് പണം കവര്‍ന്നു
Nov 14, 2017, 22:37 IST
പരപ്പ: (www.kasargodvartha.com 14.11.2017) ക്ഷേത്ര ഭണ്ഡാരം കുത്തിതുറന്ന് പണം കവര്‍ച്ച ചെയ്തു. പരപ്പ തളിയില്‍ ക്ഷേത്രത്തിന്റെ കീഴിലുള്ള മുണ്ട്യേക്കാവ് ക്ഷേത്രത്തിലെ ഭണ്ഡാരമാണ് മോഷ്ടാവ് കുത്തിതുറന്ന് പണം കവര്‍ന്നത്. ചൊവ്വാഴ്ച രാവിലെ വഴിയാത്രക്കാരാണ് റോഡരികില്‍ സ്ഥാപിച്ച ഭണ്ഡാരം കുത്തിപൊളിച്ച നിലയില്‍ കണ്ടത്.
ക്ഷേത്രം പ്രസിഡണ്ട് കരിച്ചേരി കുഞ്ഞമ്പു നായരുടെ പരാതിയില്‍ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭണ്ഡാരത്തില്‍ ഏകദേശം 3,000 രൂപയോളം ഉണ്ടാകുമെന്ന് പറയുന്നു. മുണ്ട്യേക്കാലിന് തൊട്ടടുത്തുള്ള മനിയേരിക്കാവിലെ ഭണ്ഡാരവും കുത്തിത്തുറന്ന് മോഷണത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍ പണം നഷ്ടപ്പെട്ടിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Parappa, Nileshwaram, Robbery, Temple, Police, Complaint, Investigation, Robbery in temple donation box.