കടയില്‍ നിന്നും രണ്ടുലക്ഷം രൂപ കവര്‍ച്ച ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതം
Aug 17, 2018, 10:02 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.08.2018) കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ റോഡിലെ സുഗന്ധവ്യഞ്ജന വില്‍പ്പനശാലയായ ബ്രദേഴ്‌സ് ട്രേഡേര്‍സില്‍ ബുധനാഴ്ച രാത്രി കവര്‍ച്ച നടന്ന സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കടയുടെ പിന്‍ഭാഗത്തെ ജനലിന്റെ ഗ്രില്‍സുകള്‍ മുറിച്ചുമാറ്റി അകത്തുകടന്നാണ് മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന നാണയങ്ങള്‍ ഉള്‍പ്പെടെയുള്ള രണ്ടുലക്ഷം രൂപ കവര്‍ച്ച ചെയ്തത്.
കാസര്‍കോട്ടെ ഖാലിദിന്റെ ഉടമസ്ഥതയിലുള്ളതാണ് ബ്രദേഴ്‌സ് ട്രേഡേര്‍സ്. ഖാലിദിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തിട്ടുണ്ട്. കാസര്‍കോട് നിന്നും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ തുടര്‍ച്ചയായി നടക്കുന്ന കവര്‍ച്ച ജനങ്ങളെ ഭീതിയിലാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയാണ് പോളിടെക്‌നിക്ക് ഇട്ടമ്മല്‍ റോഡിലെ പരേതനായ ആലി മുഹമ്മദിന്റെ വീട്ടില്‍ നിന്നും 105 പവന്‍ കവര്‍ച്ച ചെയ്തത്. ഇതിന് മുമ്പ് നഗരസഭ കൗണ്‍സിലര്‍ മുഹമ്മദ് മുറിയനാവിയുടെ സഹോദരന്‍ ഗഫൂറിന്റെ വീട്ടില്‍ നിന്നും 100 ഓളം പവന്‍ സ്വര്‍ണാഭരണവും പണവും, വെള്ളിക്കോത്തെ സ്വര്‍ഗമഠംവീട്ടില്‍ നിന്നും റിട്ട. അധ്യാപികയുടെ സ്വര്‍ണാഭരണങ്ങളും കവര്‍ച്ച ചെയ്തിരുന്നു. ഇതിലെ മോഷ്ടാക്കളെ ഇതുവരെയും പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് നഗരത്തില്‍ വീണ്ടും കവര്‍ച്ച നടന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, Investigation, Robbery, Crime, Kanhangad, Robbery in shop at Kanhangad
< !- START disable copy paste -->