മൊബൈല്‍ കടയുടെ ഷട്ടര്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് പണവുമായി കടന്നുകളഞ്ഞു; കവര്‍ച്ചയ്ക്കിടെ പരിക്ക്, കടയില്‍ രക്തം തളംകെട്ടിയ നിലയില്‍, മൊബൈല്‍ ഫോണുകള്‍ സഞ്ചിയിലാക്കി ഉപേക്ഷിച്ച നിലയില്‍
Mar 30, 2018, 20:45 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.03.2018) മൊബൈല്‍ കടയുടെ ഷട്ടര്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് പണവുമായി കടന്നുകളഞ്ഞു. കോട്ടച്ചേരി കല്ലട്ര കോംപ്ലക്‌സില്‍ ചെറുവത്തൂര്‍ സ്വദേശി എം ടി ജാബിറിന്റെ ഉടമസ്ഥതയിലുള്ള വിവോ മൊബൈല്‍ കടയിലാണ് മോഷണം നടന്നത്. മോഷ്ടിച്ച മൊബൈലുകള്‍ സഞ്ചിയിലാക്കി കടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മേശ വലിപ്പില്‍ നിന്നും പണം കവര്‍ന്നാണ് മോഷ്ടാവ് കടന്നുകളഞ്ഞത്.
മോഷണ ശ്രമത്തിനിടെ പരിക്കേറ്റ മോഷ്ടാവിന്റെ രക്തം സ്ഥാപനത്തില്‍ തളംകെട്ടിയ നിലയിലാണ്. വെള്ളിയാഴ്ച രാവിലെ സ്ഥാപനം തുറക്കാനെത്തിയപ്പോഴാണ് മോഷണം കടയുടമയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഷട്ടര്‍ കുത്തി തുറന്ന് ഗ്ലാസ് പൊട്ടിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. സ്ഥാപനത്തിനകത്തെ ഗ്ലാസ് കുത്തിപ്പെട്ടിക്കുന്നതിനിടയില്‍ ദേഹത്ത് കൊണ്ട് മുറിഞ്ഞ് പരിക്കേല്‍ക്കുകയും മുറിവില്‍ നിന്നും വാര്‍ന്ന രക്തം സ്ഥാപനത്തിനുള്ളില്‍ തളം കെട്ടിയ നിലയിലുമായിരുന്നു.
മോഷ്ടിക്കാന്‍ വേണ്ടി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞുവെച്ച മൊബൈല്‍ ഫോണുകള്‍ക്ക് മൂന്നു ലക്ഷത്തോളം വില വരും. മൊബൈലുകള്‍ മോഷ്ടിച്ച ശേഷം ഉപേക്ഷിക്കപ്പെട്ടതിന്റെ കാരണവും വ്യക്തമല്ല. മേശ വലിപ്പില്‍ നിന്നും നാലായിരത്തി അറുന്നൂറ് രൂപയുമായാണ് മോഷ്ടാവ് സ്ഥലം വിട്ടത്. സംഭവം അറിഞ്ഞ് ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പള്‍ എസ് ഐ കെ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും പരിശോധനക്കെത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Robbery, Kanhangad, Crime, Robbery in mobile shop at Kottacheri < !- START disable copy paste -->
മോഷണ ശ്രമത്തിനിടെ പരിക്കേറ്റ മോഷ്ടാവിന്റെ രക്തം സ്ഥാപനത്തില്‍ തളംകെട്ടിയ നിലയിലാണ്. വെള്ളിയാഴ്ച രാവിലെ സ്ഥാപനം തുറക്കാനെത്തിയപ്പോഴാണ് മോഷണം കടയുടമയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഷട്ടര്‍ കുത്തി തുറന്ന് ഗ്ലാസ് പൊട്ടിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. സ്ഥാപനത്തിനകത്തെ ഗ്ലാസ് കുത്തിപ്പെട്ടിക്കുന്നതിനിടയില്‍ ദേഹത്ത് കൊണ്ട് മുറിഞ്ഞ് പരിക്കേല്‍ക്കുകയും മുറിവില്‍ നിന്നും വാര്‍ന്ന രക്തം സ്ഥാപനത്തിനുള്ളില്‍ തളം കെട്ടിയ നിലയിലുമായിരുന്നു.
മോഷ്ടിക്കാന്‍ വേണ്ടി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞുവെച്ച മൊബൈല്‍ ഫോണുകള്‍ക്ക് മൂന്നു ലക്ഷത്തോളം വില വരും. മൊബൈലുകള്‍ മോഷ്ടിച്ച ശേഷം ഉപേക്ഷിക്കപ്പെട്ടതിന്റെ കാരണവും വ്യക്തമല്ല. മേശ വലിപ്പില്‍ നിന്നും നാലായിരത്തി അറുന്നൂറ് രൂപയുമായാണ് മോഷ്ടാവ് സ്ഥലം വിട്ടത്. സംഭവം അറിഞ്ഞ് ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പള്‍ എസ് ഐ കെ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും പരിശോധനക്കെത്തി.
Keywords: Kasaragod, Kerala, news, Top-Headlines, Robbery, Kanhangad, Crime, Robbery in mobile shop at Kottacheri