ജ്വല്ലറി ഉടമയുടെ വീട്ടില്‍ കവര്‍ച്ച; സ്വര്‍ണാഭരണങ്ങളും വെള്ളിയാഭരണങ്ങളും മോഷണം പോയി
Jul 4, 2019, 19:06 IST
പെര്‍ള: (www.kasargodvartha.com 04.07.2019) ജ്വല്ലറി ഉടമയുടെ വീട്ടില്‍ കവര്‍ച്ച. സ്വര്‍ണാഭരണങ്ങളും വെള്ളിയാഭരണങ്ങളും മോഷണം പോയി. കാസര്‍കോട് ബാങ്ക് റോഡിലെ ആശ ജ്വല്ലറി ഉടമ രാമചന്ദ്ര ആചാര്യയുടെ പെര്‍ള നെല്‍ക്കയിലെ തറവാട് വീട്ടിലാണ് കവര്‍ച്ച നടന്നത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവമെന്ന് കരുതുന്നു. രാമചന്ദ്രയുടെ മകന്‍ പ്രവീണ്‍ ആണ് ഈ വീട്ടില്‍ താമസിക്കുന്നത്.
ചൊവ്വാഴ്ച രാത്രി വീടുപൂട്ടി പോയ പ്രവീണ്‍ ബുധനാഴ്ച രാത്രിയാണ് തിരിച്ചെത്തിയത്. ഈ സമയത്താണ് കവര്‍ച്ച നടന്ന വിവരം ശ്രദ്ധയില്‍പെട്ടത്. വീടിന്റെ പിറക് വശത്തെ വാതില്‍ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. പൂജാമുറിയിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന രണ്ട് പവന്‍ സ്വര്‍ണമാല, 350 ഗ്രാം തൂക്കമുള്ള വെള്ളി പൂവ് എന്നിവയാണ് മോഷ്ടിച്ചുകടത്തിക്കൊണ്ടുപോയത്. പൂജാമുറി അലങ്കോലമാക്കിയ നിലയിലാണ്.
രാമചന്ദ്ര ആചാര്യയുടെ പരാതിയില്‍ ബദിയടുക്ക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Robbery, Perla, gold, Merchant, House, Crime, Robbery in Jewellery owner's house
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Robbery, Perla, gold, Merchant, House, Crime, Robbery in Jewellery owner's house
< !- START disable copy paste -->