city-gold-ad-for-blogger

വീട്ടുടമയും കുടുംബവും മതപ്രഭാഷണത്തിന് പോയ സമയത്ത് വീട്ടില്‍ നിന്ന് 20 പവന്‍ സ്വര്‍ണം കവര്‍ന്നു

കാസര്‍കോട്: (www.kasargodvartha.com 22.03.2018) വീട്ടുടമയും കുടുംബവും മതപ്രഭാഷണത്തിന് പോയ സമയത്ത് വീട്ടില്‍ നിന്ന് 20 പവന്‍ സ്വര്‍ണം കവര്‍ന്നു. ഉളിയത്തടുക്ക നാഷണല്‍ നഗറിലെ ഹസൈനാറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ബുധനാഴ്ച രാത്രി ഹസൈനാറും ഭാര്യയും മകളും മരുമകളും വീടുപൂട്ടി അടുത്തുള്ള പള്ളിയിലേക്ക് മതപ്രഭാഷണം കേള്‍ക്കാന്‍ പോയതായിരുന്നു.

രാത്രി 8.45 മണിയോടെയാണ് കുടുംബം പോയത്. 10 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടത്തിയതായി കണ്ടെത്തിയത്. വീടിന്റെ അടുക്കള ഭാഗത്തെ വാതില്‍ തള്ളിത്തുറന്ന് അകത്തു കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന 20 പവന്‍ സ്വര്‍ണാഭരണങ്ങളും ബാഗിലുണ്ടായിരുന്ന പണവും കവര്‍ച്ച ചെയ്യുകയായിരുന്നു. ഹസൈനാറിന്റെ മകളുടെ അരഞ്ഞാണം ഉള്‍പെടെയുള്ള ആഭരണങ്ങളാണ് മോഷ്ടാക്കള്‍ കൊണ്ടുപോയത്.

വീട്ടുടമയും കുടുംബവും മതപ്രഭാഷണത്തിന് പോയ സമയത്ത് വീട്ടില്‍ നിന്ന് 20 പവന്‍ സ്വര്‍ണം കവര്‍ന്നു

മതപ്രഭാഷണം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ പുറത്തുനിന്ന് പൂട്ടിയിരുന്ന മുന്‍വശത്തെ വാതില്‍ തുറക്കാന്‍ സാധിച്ചിരുന്നില്ല. ഇതേതുടര്‍ന്നാണ് കുടുംബം അടുക്കള ഭാഗത്തെ വാതിലിനരികിലേക്ക് പോയത്. ഈ സമയം വാതില്‍ തുറന്നിട്ട നിലയിലായിരുന്നു. സംശയം തോന്നി അലമാര പരിശോധിച്ചപ്പോഴാണ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി വ്യക്തമായത്. വിവരമറിഞ്ഞ് കാസര്‍കോട് ഡിവൈഎസ്പി എം.വി സുകുമാരനും എസ് ഐ അജിത് കുമാറും കവര്‍ച്ച നടന്ന വീട്ടിലെത്തി. ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ചൂരിയില്‍ കോഴിവ്യാപാരം നടത്തിവരികയാണ് ഹസൈനാര്‍.
വീട്ടുടമയും കുടുംബവും മതപ്രഭാഷണത്തിന് പോയ സമയത്ത് വീട്ടില്‍ നിന്ന് 20 പവന്‍ സ്വര്‍ണം കവര്‍ന്നു

വീട്ടുടമയും കുടുംബവും മതപ്രഭാഷണത്തിന് പോയ സമയത്ത് വീട്ടില്‍ നിന്ന് 20 പവന്‍ സ്വര്‍ണം കവര്‍ന്നു

വീട്ടുടമയും കുടുംബവും മതപ്രഭാഷണത്തിന് പോയ സമയത്ത് വീട്ടില്‍ നിന്ന് 20 പവന്‍ സ്വര്‍ണം കവര്‍ന്നു

വീട്ടുടമയും കുടുംബവും മതപ്രഭാഷണത്തിന് പോയ സമയത്ത് വീട്ടില്‍ നിന്ന് 20 പവന്‍ സ്വര്‍ണം കവര്‍ന്നു

വീട്ടുടമയും കുടുംബവും മതപ്രഭാഷണത്തിന് പോയ സമയത്ത് വീട്ടില്‍ നിന്ന് 20 പവന്‍ സ്വര്‍ണം കവര്‍ന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, gold, Robbery, Crime, Robbery in House; Gold worth 20 sovereign robbed
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia