മുകളില്‍ സൂക്ഷിച്ചിരുന്ന അലമാരയുടെ താക്കോലെടുത്ത് സ്വര്‍ണവും പണവും കവര്‍ച്ച ചെയ്തു
Dec 25, 2017, 20:44 IST
ആദൂര്‍: (www.kasargodvartha.com 25.12.2017) വീട്ടില്‍ നിന്നും സ്വര്‍ണവും പണവും കവര്‍ച്ച ചെയ്തതായി പരാതി. അഡൂര്‍ കൊമ്പമൂലയിലെ ഭാസ്‌ക്കരനാണ് പരാതിയുമായി പോലീസിലെത്തിയത്. രണ്ടുപവന്‍ സ്വര്‍ണാഭരണവും 21,000 രൂപയുമാണ് കവര്‍ന്നതെന്ന് ഭാസ്‌കരന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഡിസംബര്‍ 16 ന് രാത്രി കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചതായിരുന്നു സ്വര്‍ണാഭരണമെന്നും 23 ന് രാത്രിയാണ് സ്വര്‍ണാഭരണവും പണവും നഷ്ടപ്പെട്ടതായി അറിയുന്നതെന്നും ഭാസ്‌കരന്റെ പരാതിയില്‍ പറയുന്നു.
അലമാരയുടെ താക്കോല്‍ മുകളില്‍ തന്നെയാണ് വെക്കുന്നത്. ഇതെടുത്താണ് അലമാര തുറന്ന് സ്വര്‍ണവും പണവും കവര്‍ച്ച ചെയ്തതെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.
അലമാരയുടെ താക്കോല്‍ മുകളില്‍ തന്നെയാണ് വെക്കുന്നത്. ഇതെടുത്താണ് അലമാര തുറന്ന് സ്വര്‍ണവും പണവും കവര്‍ച്ച ചെയ്തതെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Adoor, Robbery, Police, Crime, Investigation, Robbery in house; complaint lodged
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Adoor, Robbery, Police, Crime, Investigation, Robbery in house; complaint lodged