വീണ്ടും കവര്‍ച്ച; പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 15 പവന്‍ സ്വര്‍ണവും 10,000 രൂപയും കവര്‍ന്നു
Aug 13, 2018, 18:15 IST
ഉപ്പള: (www.kasargodvartha.com 13.08.2018) ജില്ലയില്‍ കവര്‍ച്ചാ സംഘം തമ്പടിച്ചതായി സൂചന പുറത്തു വരുന്നതിനിടയില്‍ വീണ്ടും കവര്‍ച്ച. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 105 പവന്‍ സ്വര്‍ണവും 35,000 രൂപയും കവര്‍ച്ച ചെയ്തതിനു പിന്നാലെ ഉപ്പള കൈക്കമ്പയില്‍ കാര്‍ ഷോറൂമിന് സമീപത്തെ ഉസ്മാന്‍ ദൂരി എന്നയാളുടെ വീട് കുത്തിത്തുറന്ന് 15 പവന്‍ സ്വര്‍ണവും 10,000 രൂപയും കവര്‍ച്ച ചെയ്തു.
വീടിന്റെ ഓടിളക്കി അകത്തു കടന്നാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കവര്‍ച്ച ചെയ്തത്. മൂന്നു ദിവസം മുമ്പാണ് ഉസ്മാന്‍ ദൂരിയുടെ ഭാര്യയും മക്കളും ഇന്ത്യാന ആശുപത്രിയില്‍ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ബന്ധുവിന്റെ അടുക്കല്‍ പോയത്. തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെ വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് വീട്ടിനകത്ത് നിറയെ വെള്ളം കയറിയ നിലയില്‍ കണ്ടത്. മോഷ്ടാക്കള്‍ ഓട് എടുത്തു മാറ്റിയതിനാലാണ് വീട്ടിനകത്ത് വെള്ളം നിറഞ്ഞത്. പിന്നീട് നടത്തിയ പരിശോധനയിലാണ് സ്വര്‍ണവും പണവും നഷ്ടമായതായി വ്യക്തമായത്.
വീട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗദ്ധരും ഡോഗ് സ്‌ക്വാഡും എത്താനുള്ളത് കൊണ്ട് പോലീസ് വീടുപൂട്ടി കാവല്‍ ഏര്‍പെടുത്തിയിരിക്കുകയാണ്. ആളുകളില്ലാത്ത വീട് നോക്കി വെച്ച് കവര്‍ച്ച നടത്തുന്ന വന്‍ സംഘം തന്നെ ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്നതായാണ് സംശയിക്കുന്നത്. പ്രദേശത്ത് ചിലര്‍ കറങ്ങി നടക്കുന്നിരുന്നതായി നാട്ടുകാര്‍ പോലീസില്‍ വിവരം നല്‍കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uppala, gold, Robbery, Crime, Uppala, Robbery in House at Uppala
< !- START disable copy paste -->