വീട്ടുകാര്‍ പുറത്തുപോയ സമയം വീട്ടില്‍ കവര്‍ച്ച; 26 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും മോഷണം പോയി
Mar 24, 2019, 19:03 IST
പെര്‍ള: (www.kasargodvartha.com 24.03.2019) വീട്ടുകാര്‍ പുറത്തുപോയ സമയം വീട്ടില്‍ കവര്‍ച്ച. 26 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും മോഷണം പോയി. പെര്‍ള അമേക്കളയിലെ എന്‍ എസ് ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള മദീന മന്‍സിലിലാണ് കവര്‍ച്ച നടന്നത്. ശനിയാഴ്ച വൈകിട്ട് 5.30 നും രാത്രി 10.30നു ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നത്. മകളും മരുമകനും ഗള്‍ഫിലേക്ക് പോകുന്നതിനാല്‍ സാധനങ്ങള്‍ വാങ്ങാനായി ഇബ്രാഹിമും കുടുംബവും വൈകിട്ട് 5.30 മണിയോടെ വീടുപൂട്ടി കാസര്‍കോട് ടൗണിലേക്ക് പോയതായിരുന്നു.
രാത്രി 10.30 മണിയോടെ തിരിച്ചെത്തി നോക്കിയപ്പോള്‍ വീടിന്റെ വാതിലിന്റെ പൂട്ട് തകര്‍ത്ത നിലയിലായിരുന്നു. അകത്തു കയറി പരിശോധിച്ചപ്പോഴാണ് താഴത്തെ നിലയിലെ മുറിയിലെ ഒരു അലമാരയും മുകളിലത്തെ നിലയിലെ മൂന്ന് മുറികളിലെ അരമാരകളും പൊളിച്ചനിലയില്‍ കണ്ടെത്തിയത്. താഴത്തെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളും പണവുമാണ് മോഷണം പോയത്. മറ്റൊരു അലമാരയില്‍ സൂക്ഷിച്ച മുക്കുപണ്ട ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ല.
വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബദിയടുക്ക പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇബ്രാഹിം കാസര്‍കോട് ടൗണിലെത്തിയപ്പോള്‍ നേരത്തെ വീട്ടില്‍ ജോലി ചെയ്തിരുന്നയാള്‍ ഫോണില്‍ വിളിച്ച് വീട്ടിലേക്ക് എപ്പോഴെത്തുമെന്ന് ചോദിച്ചിരുന്നതായി പറയുന്നു. ഇത് സംശയത്തിനിടയാക്കിയിരിക്കുന്നതിനാല്‍ ഇയാളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Perla, gold, Robbery, Crime, Top-Headlines, House, Robbery in House at Perla
< !- START disable copy paste -->