പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് 30,000 രൂപ കവര്‍ന്നു
Dec 14, 2017, 10:43 IST
മഞ്ചേശ്വരം: (www.kasargodvartha.com 14.12.2017) പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് അകത്തു കടന്ന മോഷ്ടാവ് 30,000 രൂപയുമായി സ്ഥലം വിട്ടു. മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പൈവളിഗെ ബായിക്കട്ടയില്‍ പ്രകാശന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ പ്രകാശന്‍ ബുധനാഴ്ച ഉച്ചയോടെ വീടുപൂട്ടി കുടുംബസമേതം പുറത്തേക്ക് പോയതായിരുന്നു. വൈകിട്ട് 4.30 മണിയോടെ തിരിച്ചെത്തിയപ്പോള്‍ വീടിന്റെ അടുക്കള ഭാഗത്തെ ഗ്രില്‍സ് കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തി.
കിടപ്പുമുറി പരിശോധിച്ചപ്പോള്‍ 30,000 രൂപ കാണാനില്ലെന്ന് വ്യക്തമായി. ഇതേതുടര്‍ന്ന് പ്രകാശന്റെ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Kerala, news, Robbery, House, complaint, case, Investigation, Crime, Robbery in house at Paivalige; Rs 30,000 robbed