സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ കവര്‍ച്ച; വീടിന്റെ ജനാല തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് വീട്ടമ്മയെയും മരുമകളെയും കണ്ണില്‍ മുളകുപൊടി വിതറി ആക്രമിച്ച ശേഷം മക്കളുടെ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു
Jul 11, 2018, 11:06 IST
ബദിയടുക്ക: (www.kasargodvartha.com 11.07.2018) സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ കവര്‍ച്ച. വീടിന്റെ ജനാല തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് വീട്ടമ്മയെയും മരുമകളെയും കണ്ണില്‍ മുളകുപൊടി വിതറി ആക്രമിച്ച ശേഷം മക്കളുടെ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. നെല്ലിക്കട്ട ചൂരിപ്പള്ളത്തെ പരേതനായ ബീരാന്‍ ഹാജിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ബീരാന്‍ ഹാജിയുടെ ഭാര്യ ആമിന, മരുമകള്‍ മറിയംബി, മക്കളായ ഇസ ഫാത്വിമ (അഞ്ച്), ആദില്‍ (രണ്ട്) എന്നിവരാണ് വീട്ടില്‍ താമസം.
ബുധനാഴ്ച പുലര്‍ച്ചെ 3.30 മണിയോടെയാണ് കവര്‍ച്ച നടന്നത്. വീടിന്റെ ജനാല തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് ഉറങ്ങിക്കിടക്കുകയായിരുന്ന ആമിനയെയും മറിയംബിയെയും കണ്ണില്‍ മുളകുപൊടി വിതറി ആക്രമിക്കുകയും ശബ്ദം കേട്ട് ഉണര്‍ന്ന കുട്ടികളുടെ കഴുത്തില്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി സ്ഥലം വിടുകയുമായിരുന്നു. മോഷ്ടാവിന്റെ ആക്രമത്തില്‍ പരിക്കേറ്റ ആമിന (45)യെയും മരുമകള്‍ മറിയംബി (24)യെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴര പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടതായി ആശുപത്രിയില്‍ കഴിയുന്നവര്‍ വ്യക്തമാക്കി. മറിയംബിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്.
വിവരമറിഞ്ഞ് ബദിയടുക്ക പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Badiyadukka, Attack, Robbery, Crime, Top-Headlines, Nellikatta, Robbery in house at Nellikkatta
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Badiyadukka, Attack, Robbery, Crime, Top-Headlines, Nellikatta, Robbery in house at Nellikkatta
< !- START disable copy paste -->