പൂട്ടിക്കിടന്ന വീട്ടില്‍ നിന്നും ഒരുലക്ഷം രൂപയും 7,500 അമേരിക്കന്‍ ഡോളറും മോഷണം പോയതായി പരാതി
May 31, 2019, 09:28 IST
നീലേശ്വരം: (www.kasargodvartha.com 31.05.2019) ആറുമാസത്തോളമായി പൂട്ടിക്കിടക്കുകയായിരുന്ന വീട്ടില്‍ നിന്നും ഒരുലക്ഷം രൂപയും 7500 അമേരിക്കന്‍ ഡോളറും മോഷണം പോയതായി പരാതി. നീലേശ്വരം മടിക്കൈ റൂട്ടില്‍ പട്ടേന ജംഗ്ഷനിലെ ബസ് സ്റ്റോപ്പിന് മുന്‍വശത്തെ അമേരിക്കയില്‍ ജോലി ചെയ്യുന്ന തമ്പാന്റെ വീട്ടില്‍ നിന്നുമാണ് പണവും ഡോളറും മോഷണം പോയത്. പൂട്ടിക്കിടക്കുന്ന വീട്ടില്‍ വല്ലപ്പോഴും മാത്രമേ തമ്പാന്റെ ബന്ധുക്കള്‍ എത്താറുള്ളൂ. തിങ്കളാഴ്ച തമ്പാന്റെ സഹോദരി ഭര്‍ത്താവ് പുതിയകോട്ട നിട്ടടുക്കത്തെ രവിയും ഭാര്യയും വീട്ടില്‍ വന്ന് തിരിച്ചുപോയതായിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചയോടെ വീണ്ടും എത്തിയപ്പോഴാണ് മുന്‍വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്. കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന പണവും ഡോളറും മോഷ്ടിച്ചതായി അറിഞ്ഞത്. രവിയുടെ പരാതിയില്‍ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Kerala, news, Neeleswaram, Top-Headlines, Crime, Robbery, Robbery in house at Neeleshwaram
< !- START disable copy paste -->
Keywords : Kasaragod, Kerala, news, Neeleswaram, Top-Headlines, Crime, Robbery, Robbery in house at Neeleshwaram
< !- START disable copy paste -->