വീട്ടുകാര്‍ വിനോദ യാത്രയ്ക്കു പോയ സമയം വീട്ടില്‍ കവര്‍ച്ച; പണവും സ്വര്‍ണവും മോഷണം പോയി
May 25, 2018, 18:03 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.05.2018) വീട്ടുകാര്‍ വിനോദയാത്രക്ക് പോയപ്പോള്‍ വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണവും കവര്‍ച്ച ചെയ്തു. കാഞ്ഞങ്ങാട് ഗാര്‍ഡര്‍വളപ്പിലെ കെ നാരായണന്റെ വീട്ടില്‍ നിന്നുമാണ് രണ്ടുപവന്‍ തൂക്കം വരുന്ന ആറ് മോതിരങ്ങളും പതിനയ്യായിരം രൂപയും കവര്‍ച്ച ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ചയാണ് നാരായണനും കുടുംബവും കര്‍ണാടകയിലേക്ക് യാത്ര പോയത്.
ബുധനാഴ്ച രാത്രി എട്ടു മണിക്കും വ്യാഴാഴ്ച വൈകിട്ട് നാലുമണിക്കുമിടയിലാണ് കവര്‍ച്ച നടന്നതെന്ന് സംശയിക്കുന്നു. വ്യാഴാഴ്ച അയല്‍വാസികളാണ് വീട് കുത്തിത്തുറന്നതായി കണ്ടത്. ഇവര്‍ നാട്ടിലുള്ള മകള്‍ മനീഷയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മനീഷ ഹൊസ്ദുര്‍ഗ് പോലീസിനെ വിവരമറിയിച്ചു.
വിനോദയാത്രയിലുള്ള നാരായണനെ വിളിച്ച് അന്വേഷിച്ചപ്പോള്‍ കട്ടിലിനടിയില്‍ പതിനയ്യായിരം രൂപയും ഒരു ഡബ്ബയില്‍ ആറു മോതിരങ്ങളും ഉള്ളതായി അറിയിച്ചു. പോലീസ് നടത്തിയ പരിശോധനയില്‍ ഇവ മോഷണം പോയതായി സ്ഥിരീകരിച്ചു. വീട്ടിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. വിനോദയാത്രക്ക് പോയ വീട്ടുകാര്‍ തിരിച്ചെത്തിയാല്‍ മാത്രമേ എന്തൊക്കെ നഷ്ടപ്പെട്ടുവെന്ന് സ്ഥിരീകരിക്കാന്‍ പറ്റുകയുള്ളൂ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, gold, Robbery, House, Robbery in house at Kanhangad
< !- START disable copy paste -->