രണ്ടര മാസമായി അടച്ചിട്ട വീട്ടില്‍ നിന്ന് രണ്ടര ലക്ഷത്തോളം രൂപയുടെ ചെമ്പ് പാത്രങ്ങളും 15 ഗ്രാം സ്വര്‍ണവും കവര്‍ച്ച ചെയ്തു
Dec 13, 2017, 11:20 IST
കാസര്‍കോട്: (www.kasargodvartha.com 13.12.2017) രണ്ടര മാസത്തോളമായി അടച്ചിട്ടിരുന്ന വീട്ടില്‍ നിന്ന് രണ്ടര ലക്ഷത്തോളം രൂപയുടെ ചെമ്പ് പാത്രങ്ങളും 15 ഗ്രാം സ്വര്‍ണവും കവര്‍ച്ച ചെയ്തു. ചൂരി കാളിയങ്കാട്ടെ അന്നപൂര്‍ണിമയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അന്നപൂര്‍ണിമയും കുടുംബാംഗങ്ങളും വീടുപൂട്ടി ബന്ധുവീട്ടിലേക്ക് പോയതായിരുന്നു. കഴിഞ്ഞ ദിവസം തിരിച്ചെത്തിയപ്പോള്‍ വീടിന്റെ ഓട് ഇളക്കിമാറ്റിയ നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീടിന്റെ അടുക്കള ഭാഗത്ത് സൂക്ഷിച്ചിരുന്ന ചെമ്പ് പാത്രങ്ങള്‍ മോഷണം പോയതായി കണ്ടെത്തിയത്.
വീട്ടിനകത്തെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 15 ഗ്രാം സ്വര്‍ണവും കവര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 2017 സെപ്തംബര്‍ 22നാണ് അന്നപൂര്‍ണയും കുടുംബവും വീടുപൂട്ടി ബന്ധുവീട്ടിലേക്ക് പോയിരുന്നത്. മൂന്നു മാസം കഴിഞ്ഞ് തിരിച്ചെത്തുകയായിരുന്നു. ഇതിനിടയിലാണ് കവര്‍ച്ച നടന്നത്. അന്നപൂര്‍ണിമയുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Robbery, Gold, Complaint, Case, Investigation, Police, Fingerprint experts, Robbery in house at Choori,Crime,.