city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വീട്ടുകാര്‍ പള്ളിക്കര ബീച്ചില്‍ പോയ സമയം വീട്ടില്‍ കവര്‍ച്ച; കാല്‍ ലക്ഷംരൂപയും 400 ദിര്‍ഹവും കവര്‍ച്ച ചെയ്തു

അമ്പലത്തറ: (www.kasargodvartha.com 03.06.2019) ഗള്‍ഫുകാരന്റെ വീട് കുത്തിതുറന്ന് കാല്‍ ലക്ഷംരൂപയും 400 ദിര്‍ഹവും കവര്‍ച്ച ചെയ്തു. അമ്പലത്തറ സ്നേഹാലയത്തിന് സമീപത്തെ കെ വിനോദ്കുമാറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഞായറാഴ്ച വൈകിട്ട് നാലു മണിക്കും രാത്രി എട്ടു മണിക്കുമിടയിലാണ് സംഭവം. വിനോദ്കുമാറും ഭാര്യയും മക്കളും വൈകിട്ട് പള്ളിക്കര ബീച്ചില്‍ പോയി രാത്രി എട്ടു മണിക്ക് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി അറിഞ്ഞത്.

വീടിന്റെ മുന്‍ വശത്തെ വാതില്‍ തുറക്കാന്‍ശ്രമിച്ചപ്പോള്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് വീടിന്റെ അടുക്കള ഭാഗത്ത് ചെന്നപ്പോള്‍ ഗ്രില്‍സ് തകര്‍ത്ത നിലയിലാണ് കണ്ടത്. പിന്നീട് വീടിനകത്ത് പരിശോധിച്ചപ്പോഴാണ് മേശ വലിപ്പില്‍ സൂക്ഷിച്ച 25,000 രൂപയും 400 ദിര്‍ഹവും കവര്‍ച്ച നടത്തിയത് അറിഞ്ഞത്. ഉടന്‍ തന്നെ അമ്പലത്തറ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വീട്ടുകാര്‍ പള്ളിക്കര ബീച്ചില്‍ പോയ സമയം വീട്ടില്‍ കവര്‍ച്ച; കാല്‍ ലക്ഷംരൂപയും 400 ദിര്‍ഹവും കവര്‍ച്ച ചെയ്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Ambalathara, House-wife, Robbery, Top-Headlines, Crime, Robbery in house at Ambalathara
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia