city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹോട്ടലുകളിലും കടകളിലും മോഷണം; സി സി ടി വിയുടെ ഹാര്‍ഡ് ഡിസ്‌കുകളും പണവും കവര്‍ന്നു; മോഷ്ടാവിന്റേതെന്ന് കരുതുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്തി

ബന്തിയോട്: (www.kasargodvartha.com 12.09.2019) ഹോട്ടലുകളിലും കടകളിലും മോഷണം. സി സി ടി വിയുടെ ഹാര്‍ഡ് ഡിസ്‌കുകളും പണവും കവര്‍ന്നു. ചേരൂര്‍ സ്വദേശി അബ്ദുല്‍ സലാമിന്റെ ഉടമസ്ഥതയില്‍ മള്ളങ്കൈയില്‍ പ്രവര്‍ത്തിക്കുന്ന തവ ഹോട്ടലിലും സമീപത്തെ കടകളിലുമാണ് മോഷണമുണ്ടായത്. ഹോട്ടലില്‍ നിന്നും 12,000 രൂപയും സി സി ടി വി ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌കുകളും കവര്‍ച്ച ചെയ്തു.

സമീപത്തെ വിജയയുടെ കടയുടെ വാതില്‍ തകര്‍ത്ത് 5,00 രൂപയും ശങ്കര്‍ഷെട്ടിയുടെ കടയില്‍ നിന്ന് 5,00 രൂപയും മോഷണം പോയി. തൊട്ടടുത്തുള്ള മുഹമ്മദ് ഷാഫി, ചന്ദ്രശേഖരന്‍ ഷെട്ടിഗാര്‍ എന്നിവരുടെ കടകളിലും മോഷണ ശ്രമം നടന്നിട്ടുണ്ട്. വിവരമറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാവിന്റേതെന്ന് കരുതുന്ന ഒരു മൊബൈല്‍ ഫോണ്‍ ഹോട്ടലില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ ഇതില്‍ സിം കാര്‍ഡുണ്ടായിരുന്നില്ല.

ഹോട്ടലുകളിലും കടകളിലും മോഷണം; സി സി ടി വിയുടെ ഹാര്‍ഡ് ഡിസ്‌കുകളും പണവും കവര്‍ന്നു; മോഷ്ടാവിന്റേതെന്ന് കരുതുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്തി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Robbery, Mobile Phone, Crime, Robbery in hotel and shops
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia