കടയുടെ ചുമര്‍ തുരന്ന് അകത്തുകടന്ന മോഷ്ടാവ് 12,000 രൂപയുടെ നാണയങ്ങളുമായി കടന്നുകളഞ്ഞു
Jun 26, 2018, 11:45 IST
ബദിയടുക്ക: (www.kasargodvartha.com 26.06.2018) അനാധിക്കടയുടെ ചുമര്‍ തുരന്ന് അകത്തുകടന്ന മോഷ്ടാവ് 12,000 രൂപയുടെ നാണയങ്ങളുമായി കടന്നുകളഞ്ഞു. ബദിയടുക്കയിലെ ഗുരുപ്രസാദിന്റെ ഉടമസ്ഥതയിലുള്ള അനാധിക്കടയിലാണ് കവര്‍ച്ച നടന്നത്. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം ശ്രദ്ധയില്‍പെട്ടത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബദിയടുക്ക എസ് ഐ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
കടയുടെ പിന്നാമ്പുറത്തെ ചുമര്‍ തുരന്നാണ് മോഷ്ടാവ് അകത്തുകടന്നത്. അകത്ത് സൂക്ഷിച്ചിരുന്ന നാണയങ്ങളാണ് മോഷണം പോയത്. മഴക്കാലമായതോടെ ഇതിന്റെ മറവില്‍ കവര്‍ച്ച നടത്തുന്ന സംഘം സജീവമായിട്ടുണ്ട്. രാത്രികാലങ്ങളില്‍ പോലീസ് പട്രോളിംഗ് കര്‍ശനമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രതിയെ കണ്ടെത്താന്‍ പോലീസ് ഊര്‍ജിതമായ അന്വേഷണം നടത്തിവരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Robbery, Police, Investigation, Shop, Badiyadukka, Crime, Robbery in Grocery shop at Badiyadukka
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Robbery, Police, Investigation, Shop, Badiyadukka, Crime, Robbery in Grocery shop at Badiyadukka
< !- START disable copy paste -->