ധനകാര്യ സ്ഥാപനത്തിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് സി സി ടി വിയില്‍ കുടുങ്ങി; ദിവസങ്ങള്‍ക്കകം പ്രതിയെ പോലീസ് പൊക്കി
Sep 2, 2018, 10:49 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.09.2018) ധനകാര്യ സ്ഥാപനത്തിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് സി സി ടി വിയില്‍ കുടുങ്ങി. പ്രതിയെ ദിവസങ്ങള്‍ക്കകം പോലീസ് പൊക്കി. തിരുവനന്തപുരം കരമനയിലെ അനൂപിനെ (35)യാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ തിരുവോണത്തിന് തലേന്നു രാത്രിയാണ് കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിന് പിറകു വശത്തുള്ള അല്‍നൂര്‍ കോംപ്ലക്സിലെ സിവിഎസ് അസോസിയേറ്റ്സില്‍ കവര്‍ച്ച നടന്നത്.
ഓണാവധി കഴിഞ്ഞ് ഉടമ സ്ഥാപനത്തിലെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി സമീപത്തെ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സിസിടിവി ക്യാമറ പരിശോധിക്കുകയും ഇതില്‍ നിന്നും പ്രതിയുടെ ദൃശ്യം ലഭിക്കുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഷെല്‍ഫ് കുത്തിത്തുറന്ന് 6,500 രൂപയാണ് പ്രതി മോഷ്ടിച്ചു കൊണ്ടുപോയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Kanhangad, Robbery, Finance Robbery Case, Accused, Arrest, Robbery in Finance; Accused arrested, Crime.