ഇലക്ട്രോണിക്‌സ് കടയില്‍ കവര്‍ച്ച നടത്തിയ സംഭവം; ഹോട്ടല്‍ തൊഴിലാളികളായ രണ്ട് പേര്‍ അറസ്റ്റില്‍, തുമ്പായത് മോഷണം പോയ മൊബൈല്‍ ഫോണിന്റെ ഐഎംഇഐ കോഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം
Aug 6, 2018, 18:32 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.08.2018) നോര്‍ത്ത്‌കോട്ടച്ചേരിയിലെ നാഷണല്‍ റേഡിയോ ഇലക്ട്രോണിക്‌സ് കമ്പനിയുടെ കടയില്‍ നിന്നും മൊബൈല്‍ ഫോണ്‍ കവര്‍ച്ച ചെയ്ത സംഭവത്തില്‍ അന്യ ദേശ തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാള്‍ സ്വദേശികളായ കോട്ട ഷാഹ(22), ജുല്‍മത്ത് ഷാഹ(28) എന്നിവരെയാണ് ഹോസ്ദുര്‍ഗ് പ്രിന്‍സിപ്പള്‍ എസ് ഐ സന്തോഷ് കുമാറും എസ് ഐ വിഷ്ണു പ്രസാദും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
ഹോട്ടല്‍ തൊഴിലാളിയായ കോട്ട ഷാഹയെ പടന്നക്കാട് ഗ്രീന്‍ പാര്‍ക്ക് ഹോട്ടലില്‍ വെച്ചാണ് എസ് ഐ സന്തോഷ് പിടികൂടിയത്. മോഷണം പോയ മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ കോഡ് പോലീസ് ശേഖരിച്ച് സൈബര്‍സെല്‍ വഴി പരിശോധിച്ചപ്പോഴാണ് കണ്ണൂരില്‍ വില്‍പ്പന നടത്താന്‍ ശ്രമം നടക്കുന്നതായി അറിഞ്ഞത്. തുടര്‍ന്നാണ് കോട്ട ഷാഹയെ അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കൂട്ടുപ്രതി ജുല്‍മത്ത് ഷാഹയെ എസ് ഐ വിഷ്ണുപ്രസാദും അറസ്റ്റ് ചെയ്തു. നാഷണല്‍ ഇലക്‌ട്രോണിക്‌സ് കടയുടെ സമീപത്തെ ലോഡ്ജില്‍ താമസിച്ചാണ് ഇവര്‍ മോഷണം നടത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Investigation, Top-Headlines, arrest, Crime, Kanhangad, Robbery, Robbery in Electronic Shop; 2 arrested
< !- START disable copy paste -->